/ നിങ്ങളിലാർക്കെങ്കിലും വീട്ടിലേക്ക് തിരിച്ചു മടങ്ങിയെത്തുമ്പോൾ അവിടെ ഗർഭിണികളായ, തടിച്ച, വലുപ്പമുള്ള മൂന്ന് ഒട്ടകങ്ങളെ കാണുന്നത് പ്രിയങ്കരമായുണ്ടോ?!...

നിങ്ങളിലാർക്കെങ്കിലും വീട്ടിലേക്ക് തിരിച്ചു മടങ്ങിയെത്തുമ്പോൾ അവിടെ ഗർഭിണികളായ, തടിച്ച, വലുപ്പമുള്ള മൂന്ന് ഒട്ടകങ്ങളെ കാണുന്നത് പ്രിയങ്കരമായുണ്ടോ?!...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളിലാർക്കെങ്കിലും വീട്ടിലേക്ക് തിരിച്ചു മടങ്ങിയെത്തുമ്പോൾ അവിടെ ഗർഭിണികളായ, തടിച്ച, വലുപ്പമുള്ള മൂന്ന് ഒട്ടകങ്ങളെ കാണുന്നത് പ്രിയങ്കരമായുണ്ടോ?!" ഞങ്ങൾ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "എങ്കിൽ നമസ്കാരത്തിൽ നിങ്ങൾ (ഖുർആനിലെ) മൂന്ന് ആയത്തുകൾ (വചനങ്ങൾ) പാരായണം ചെയ്യുന്നതാണ് ഗർഭിണികളായ, തടിച്ച, വലുപ്പമുള്ള മൂന്ന് ഒട്ടകങ്ങളെ ലഭിക്കുന്നതിനേക്കാൾ നല്ലത്."
മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

നമസ്കാരത്തിൽ മൂന്ന് ആയത്തുകൾ പാരായണം ചെയ്യുന്നതാണ് ഒരാൾക്ക് തൻ്റെ വീട്ടിൽ ഗർഭിണികളായ, ഭാരമുള്ള മൂന്ന് തടിച്ച ഒട്ടകങ്ങളെ ലഭിക്കുന്നതിനേക്കാൾ നല്ലത് എന്ന് നബി -ﷺ- സ്വഹാബികൾക്ക് വിവരിച്ചു നൽകുന്നു.

Hadeeth benefits

  1. നമസ്കാരത്തിൽ ഖുർആൻ പാരായണം ചെയ്യുന്നതിൻ്റെ ശ്രേഷ്ഠത.
  2. ഇഹലോകത്തിലെ അവസാനിച്ചു പോകുന്ന വിഭവങ്ങളേക്കാൾ ഉത്തമം പരലോകത്ത് ഉപകരിക്കുന്ന സൽകർമ്മങ്ങളാണ്.
  3. മൂന്ന് ആയത്തുകൾ പാരായണം ചെയ്യുന്നതിന് മാത്രമാണ് ഈ പ്രതിഫലമുള്ളത് എന്ന് ധരിക്കേണ്ടതില്ല; മറിച്ച് നമസ്കരിക്കുന്ന വ്യക്തി എത്രയെല്ലാം ഖുർആൻ ആയത്തുകൾ അധികരിപ്പിക്കുന്നോ അത്രയെല്ലാം അവന് ഇപ്പറഞ്ഞ പ്രതിഫലത്തിൽ വർദ്ധനവുണ്ടാവുന്നതാണ്.