- ദീൻ മുറുകെ പിടിക്കുക എന്നത് നിർബന്ധമാണ്. സൽകർമങ്ങൾ പ്രവർത്തിക്കാൻ സാധിക്കാത്ത വിധമുള്ള തടസ്സങ്ങൾ വന്നെത്തുന്നതിന് മുൻപായി അവ ചെയ്യുന്നതിന് ധൃതികൂട്ടുകയും വേണം.
- അന്ത്യനാൾ അടുത്തു കഴിഞ്ഞാൽ മനുഷ്യനെ വഴിതെറ്റിക്കുന്ന ഫിത്നകൾ (കുഴപ്പങ്ങൾ) തുടരെത്തുടരെ വന്നെത്തുന്നതാണ് എന്ന സൂചന. ഓരോ ഫിത്നകളും അവസാനിക്കുമ്പോൾ അടുത്ത ഫിത്ന വന്നെത്തും.
- ഒരു വ്യക്തിയുടെ ഇസ്‌ലാമിക നിഷ്ഠയിൽ കുറവ് വരുകയും, ഭൗതികമായ സമ്പത്തിനും മറ്റും പകരമായി അവൻ തൻ്റെ മതപരമായ ബാധ്യതകളിൽ നിന്ന് മാറിനിൽക്കുകയും ചെയ്യുന്നത് പിന്നീട് അവൻ വഴിപിഴക്കാനും ദീൻ ഉപേക്ഷിക്കാനും കുഴപ്പങ്ങളിലും ഫിത്നകളിലും വശംവദനാകാനും കാരണമായിത്തീരും.
- സൽകർമങ്ങൾ ഫിത്നകളിൽ നിന്ന് രക്ഷപ്പെടാനുള്ള കാരണമാണ് എന്നതിന് ഈ ഹദീഥ് തെളിവാണ്.
- ഫിത്നകൾ (പരീക്ഷണങ്ങളും കുഴപ്പങ്ങളും) രണ്ട് രൂപത്തിലുണ്ട്; ദീനിൽ
- ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങളാണ് ഒന്ന്; അതിനുള്ള പരിഹാരം ശരിയായ അറിവ് നേടുക എന്നതാണ്. രണ്ടാമത്തേത്; ദേഹേഛകളാകുന്ന പരീക്ഷണങ്ങളാണ്; അതിനുള്ള പരിഹാരം നേരായ ഈമാനും ഉറച്ച ക്ഷമയും കാത്തുസൂക്ഷിക്കുക എന്നതാണ്.
- സൽകർമങ്ങളും നന്മകളും പ്രവർത്തിക്കുന്നതിൽ കുറവ് വരുത്തുന്നവരെ ഫിത്‌നകൾ വേഗത്തിൽ ബാധിക്കുന്നതാണെന്നും, സൽകർമങ്ങൾ അധികമായി ചെയ്തിട്ടുള്ളവർ താൻ ചെയ്തുവെച്ചതോർത്ത് അഹംഭാവം നടിക്കരുതെന്നും, കൂടുതൽ അധികരിപ്പിക്കാൻ ശ്രമിക്കണം എന്നുമുള്ള ഓർമപ്പെടുത്തൽ ഈ ഹദീഥിലുണ്ട്.