- മതവിജ്ഞാനം തേടുന്നതിൻ്റെ മഹത്വവും ശ്രേഷ്ഠതയും, അതിനുള്ള പ്രോത്സാഹനവും.
- സത്യമാർഗത്തിൽ നിലകൊള്ളുന്ന ഒരു ചെറുവിഭാഗമെങ്കിലും ഈ ഉമ്മത്തിൽ നിർബന്ധമായും ഉണ്ടായിരിക്കും. ഏതെങ്കിലുമൊരു കൂട്ടർ അതൊഴിവാക്കിയാൽ മറ്റൊരു വിഭാഗം അതേറ്റെടുക്കും.
- അല്ലാഹുവിൻ്റെ ദീനിൽ അവഗാഹം നേടാൻ സാധിക്കുക എന്നത് അല്ലാഹു ഒരാൾക്ക് നന്മ ഉദ്ദേശിക്കുമ്പോഴാണ്.
- അല്ലാഹുവിൻ്റെ കൽപ്പനപ്രകാരവും ഉദ്ദേശപ്രകാരവും നൽകുക മാത്രമാണ് നബി -ﷺ- ചെയ്യുന്നത്. അവിടുത്തേക്ക് യാതൊന്നും ഉടമപ്പെടുത്തുക സാധ്യമല്ല.