- നബി -ﷺ- യുടെ സുന്നത്ത് സംരക്ഷിക്കാനും മനപാഠമാക്കാനും, അത് ജനങ്ങൾക്ക് എത്തിച്ചു നൽകാനുമുള്ള പ്രോത്സാഹനം.
- അഹ്ലുൽ ഹദീഥിൻ്റെ അഥവാ നബി -ﷺ- യുടെ ഹദീഥുകളുടെ പഠനത്തിലും അദ്ധ്യാപനത്തിലും വ്യാപൃതരായ ഹദീഥ് പണ്ഡിതന്മാരുടെ ശ്രേഷ്ഠതയും, ഹദീഥ് പഠനത്തിൻ്റെ മഹത്വവും ഈ ഹദീഥ് വിവരിക്കുന്നു.
- പ്രമാണങ്ങളിൽ നിന്ന് വിധിവിലക്കുകൾ നിർധാരണം ചെയ്യുകയും ഗ്രഹിച്ചു മനസ്സിലാക്കുകയും ചെയ്യുന്ന പണ്ഡിതന്മാരുടെ ശ്രേഷ്ഠത.
- സ്വഹാബികളുടെ ശ്രേഷ്ഠത. നബി -ﷺ- യുടെ ഹദീഥുകൾ അവിടുത്തെ മുഖദാവിൽ നിന്ന് കേൾക്കുകയും, അവ നമുക്ക് എത്തിച്ചു തരികയും ചെയ്തവരാണ് അവർ.
- മുനാവീ -رَحِمَهُ اللَّهُ- പറയുന്നു: "ഹദീഥുകൾ നിവേദനം ചെയ്യുന്നവർ അതിൻ്റെ ആശയം ഗ്രഹിച്ചിരിക്കണമെന്ന നിബന്ധനയില്ല; മറിച്ച് അവർ ഹദീഥ് കൃത്യമായി മനപാഠമാക്കിയിരിക്കണമെന്ന നിർബന്ധമേയുള്ളൂ. പണ്ഡിതന്മാരും ഫുഖഹാക്കളും അതിൽ നിന്ന് ആശയങ്ങൾ ഗ്രഹിച്ചെടുക്കുകയും അവ ഉറ്റാലോചനക്ക് വിധേയമാക്കുകയുമാണ് വേണ്ടത്."
- ഇബ്നു ഉയയ്നഃ -رَحِمَهُ اللَّهُ- പറയുന്നു: "ഹദീഥുകൾ അന്വേഷിക്കുന്ന ഏതൊരാളുടെ മുഖത്തും പ്രകാശം പ്രകടമായിരിക്കും; ഈ ഹദീഥ് അതിനുള്ള തെളിവാണ്."
- ഹദീഥ് പണ്ഡിതന്മാരുടെ അടുക്കൽ ഹദീഥ് ഹിഫ്ദ് ചെയ്യുക എന്നത് രണ്ട് വിധത്തിലാണുള്ളത്. ഒന്നാമത്തേത് ഹൃദയത്തിൽ മനപാഠമാക്കുക എന്നതാണെങ്കിൽ രണ്ടാമത്തേത് ഏടുകളിലും ഗ്രന്ഥങ്ങളിലും എഴുതി സൂക്ഷിക്കലാണ്. ഈ രണ്ട് മാർഗത്തിൽ ഏത് സ്വീകരിച്ചവർക്കും ഹദീഥിലെ പ്രാർത്ഥന ബാധകമാണ്.
- ജനങ്ങളുടെ ഗ്രാഹ്യശേഷി വ്യത്യസ്ത തലത്തിലാണുള്ളത്. ഒരു കാര്യം ആദ്യം കേട്ടവനേക്കാൾ ചിലപ്പോൾ അവനിൽ നിന്ന് അക്കാര്യം കേൾക്കുന്ന വ്യക്തിക്ക് അതിൽ നിന്ന് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചേക്കാം. വിജ്ഞാനങ്ങൾ മനഃപാഠമുള്ള എത്രയോ പേർ അത് ഗ്രഹിക്കുന്നവരല്ലാതെയായുണ്ട്!