- വിശുദ്ധ ഖുർആൻ മനപാഠമാക്കിയവർ വീണ്ടുംവീണ്ടും ഖുർആനുമായി ബന്ധം നിലനിർത്തിയാൽ അത് ഹൃദയത്തിൽ നിലനിൽക്കും. അതല്ലെങ്കിൽ അത് മറന്നു പോവുകയും നഷ്ടമാവുകയും ചെയ്യും.
- ഖുർആൻ പാരായണം ചെയ്തതിനുള്ള പ്രതിഫലം ലഭിക്കുമെന്നതും, അന്ത്യനാളിൽ അനേകം പദവികൾ ഉയർത്തപ്പെടാൻ കാരണമാകുമെന്നതും വിശുദ്ധ ഖുർആനുമായുള്ള ബന്ധം നിലനിർത്തുന്നതിൻ്റെ പ്രയോജനങ്ങളിൽ പെട്ടതാണ്.