- സൂറതുൽ കഹ്ഫിൻ്റെ ശ്രേഷ്ഠത. അതിൻ്റെ ആരംഭത്തിലെ ആയത്തുകളോ അല്ലെങ്കിൽ അവസാനത്തെ
- ആയത്തുകളോ
- ദജ്ജാലിൻ്റെ കുഴപ്പത്തിൽ നിന്ന് സംരക്ഷണമേകുന്നതാണ്.
- ദജ്ജാലിനെ കുറിച്ചുള്ള വിവരണവും, അവൻ്റെ കുഴപ്പത്തിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയും.
- സൂറത്തുൽ കഹ്ഫ് പൂർണ്ണമായും മനപാഠമാക്കാനുള്ള പ്രോത്സാഹനം. അതിന് സാധിക്കുന്നില്ലെങ്കിൽ സൂറത്തിൻ്റെ ആദ്യത്തിലും അവസാനത്തിലുമുള്ള പത്ത് ആയത്തുകൾ ഒരാൾ മനപാഠമാക്കട്ടെ.
- സൂറത്തുൽ കഹ്ഫിലെ പത്ത് ആയത്തുകൾ പ്രത്യേകം എടുത്തു പറയാനുള്ള കാരണത്തെ കുറിച്ച് ഖുർത്വുബി -رَحِمَهُ اللَّهُ- പറയുന്നു: "സൂറത്തുൽ കഹ്ഫിൽ വിവരിക്കപ്പെട്ട ഗുഹാവാസികളുടെ ചരിത്രത്തിൽ അനേകം ദൃഷ്ടാന്തങ്ങളും അത്ഭുതങ്ങളുമുണ്ട് എന്നതാണ് അതിൻ്റെ കാരണം. ഈ ചരിത്രം മനസ്സിലാക്കിയ ഒരാളെ സംബന്ധിച്ചിടത്തോളം ദജ്ജാലിൻ്റെ പക്കൽ കാണപ്പെടുന്ന അത്ഭുതങ്ങൾ അവനെ അമ്പരിപ്പിക്കുകയില്ല.
- മറ്റൊരു അഭിപ്രായം ഇപ്രകാരമാണ്: സൂറത്തുൽ കഹ്ഫിൽ ''അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള കടുത്ത പരീക്ഷണത്തെ കുറിച്ച് താക്കീത് നൽകുന്നതിനായി" എന്ന ആശയമുള്ള ഒരു വചനമുണ്ട്. മസീഹുദ്ദജ്ജാലിനെ കൊണ്ടുള്ള പരീക്ഷണത്തോട് ഏറെ യോജിച്ചതാണ് ആ വിശേഷണം. അവൻ ഇലാഹാണെന്ന് വാദിക്കുകയും അധികാരം കയ്യാളുകയും അവനെ കൊണ്ട് വലിയ കുഴപ്പങ്ങൾ ഉണ്ടാവുകയും ചെയ്യും. ഇതു കൊണ്ടാണ് നബി -ﷺ- ദജ്ജാലിൻ്റെ പരീക്ഷണത്തെ വളരെ ഗൗരവത്തോടെ താക്കീത് ചെയ്തതും, അതിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടിയതും. സൂറത്തുൽ കഹ്ഫിലെ പ്രസ്തുത ആയത്തുകൾ പാരായണം ചെയ്യുകയും അതിലെ പാഠങ്ങൾ ഉറ്റാലോചിക്കുകയും ചെയ്യുന്നവർ ദജ്ജാലിനെ കരുതിയിരിക്കുകയും അവൻ്റെ കുഴപ്പത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നതാണ് എന്നാകണം ഈ വിശദീകരണപ്രകാരം ഹദീഥിൻ്റെ ഉദ്ദേശ്യം."