- പ്രാർത്ഥനയുടെ ശ്രേഷ്ഠത നോക്കൂ! ഒരാൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുമ്പോൾ തൻ്റെ റബ്ബിനെ അവൻ ആദരിക്കുന്നു, അല്ലാഹു സമ്പൂർണ്ണ ധന്യതയുള്ളവനാണെന്ന് അംഗീകരിക്കുന്നു; കാരണം കൈകളിലൊന്നുമില്ലാത്തവനോട് ഒരാൾ പ്രാർത്ഥിക്കുകയില്ലല്ലോ?! അല്ലാഹു പ്രാർത്ഥനകൾ കേൾക്കുന്നവനാണെന്നും അവൻ അംഗീകരിക്കുന്നു; കാരണം കേൾക്കാത്ത ബധിരരോട് ഒരാൾ ചോദിക്കുകയില്ലല്ലോ?! അല്ലാഹു അങ്ങേയറ്റം ഉദാരത ചൊരിയുന്നവനാണെന്നും അവൻ അംഗീകരിക്കുന്നു; കാരണം പിശുക്കനോട് ആരും തേടുകയില്ലല്ലോ?! അല്ലാഹു അതീവ കാരുണ്യമുള്ളവനാണെന്നും അവൻ അംഗീകരിക്കുന്നു; കാരണം പരുഷതയുള്ളവരോട് ആരും ആവശ്യങ്ങൾ പറയുകയില്ലല്ലോ?! അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണെന്നും അവൻ അംഗീകരിക്കുന്നു; കാരണം അശക്തരോട് ആരും ചോദിക്കുകയില്ല. അല്ലാഹു സമീപസ്ഥനാണെന്നും അവൻ അംഗീകരിക്കുന്നു; കാരണം വിദൂരത്തുള്ളവൻ യാതൊന്നും കേൾക്കുകയില്ലല്ലോ? ഇങ്ങനെ അല്ലാഹുവിൻ്റെ മഹത്വവും ഭംഗിയും അറിയിക്കുന്ന അനേകം വിശേഷണങ്ങൾ അംഗീകരിച്ചു കൊണ്ടാണ് ഒരാൾ അവനോട് പ്രാർത്ഥിക്കുന്നത്.