- നബി -ﷺ- തൻ്റെ റബ്ബിന് മുൻപിൽ കീഴൊതുങ്ങുകയും, അവനിലേക്ക് തേട്ടങ്ങൾ അർപ്പിക്കുകയും, അവിടുത്തെ ജനതയെ അതിലേക്ക് വഴികാട്ടുകയും ചെയ്യുന്നു.
- അല്ലാഹുവിൻ്റെ ദീനിൽ നേരെനിലകൊള്ളുകയും ഉറച്ചുനിൽക്കുകയും ചെയ്യേണ്ടതിൻറെ പ്രാധാന്യം. നമ്മുടെ അന്ത്യവും അവസാനവും എപ്രകാരമായിരുന്നു എന്നതാണ് അല്ലാഹുവിങ്കൽ പരിഗണിക്കപ്പെടുക.
- കണ്ണിമ വെട്ടുന്ന നേരം പോലും അല്ലാഹുവിൻറെ സഹായം കൊണ്ടല്ലാതെ ഇസ്‌ലാം ദീനിൽ ഉറച്ചു നിൽക്കാൻ ഒരാൾക്കും സാധ്യമല്ല.
- നബി -ﷺ- യെ മാതൃകയാക്കി കൊണ്ട്, ഈ പ്രാർത്ഥന അധികരിപ്പിക്കാനും വർദ്ധിപ്പിക്കാനുമുള്ള പ്രോത്സാഹനം.
- ഇസ്‌ലാമിൽ ഉറച്ചു നിൽക്കാൻ കഴിയുക എന്നതാണ് ഏറ്റവും മഹത്തരമായ അനുഗ്രഹം. അതിനാണ് ഓരോരുത്തരും പരിശ്രമിക്കേണ്ടത്. അത് സാധ്യമാക്കിയതിന് തൻ്റെ രക്ഷിതാവിനോട് അവൻ എപ്പോഴും നന്ദി പറഞ്ഞു കൊണ്ടിരിക്കണം.