- ഐഹികവും പാരത്രികവുമായ നന്മകൾ ലഭിക്കുന്ന കാര്യങ്ങൾ തൻ്റെ വീട്ടുകാർക്ക് പഠിപ്പിച്ചു നൽകണം. നബി -ﷺ- ആഇശ -رَضِيَ اللَّهُ عَنْهَا- ക്ക് പഠിപ്പിച്ചു നൽകിയതിൽ ഈ മാതൃകയുണ്ട്.
- നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടുള്ള പ്രാർത്ഥനകൾ മനഃപാഠമാക്കുക എന്നതാണ് ഒരു മുസ്‌ലിമിന് ഏറ്റവും ശ്രേഷ്ഠകരമായിട്ടുള്ളത്. കാരണം ഏറ്റവും ആശയ
- സമ്പന്നമായ
- പ്രാർത്ഥനകളായിരുന്നു അവിടുത്തെ പ്രാർത്ഥനകൾ.
- നന്മ ചോദിക്കുകയും, തിന്മയിൽ നിന്ന് രക്ഷ തേടുകയും ചെയ്യുന്ന ഏറ്റവും ആശയസമ്പുഷ്ടമായ പ്രാർഥനയാണ് ഇതെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. നബി -ﷺ- ക്ക് നൽകപ്പെട്ട 'ജവാമിഉൽ കലിം' (ചെറിയ വാക്കുകളിൽ ആശയപ്രപഞ്ചങ്ങളെ ഒളിപ്പിക്കാൻ സാധിക്കുക എന്നത്) ബോധ്യപ്പെടുത്തുന്ന പ്രാർത്ഥനകളാണ് അവ.
- അല്ലാഹുവിൻ്റെ കാരുണ്യം കഴിഞ്ഞാൽ, സ്വർഗത്തിൽ പ്രവേശിക്കാൻ സഹായിക്കുന്ന കാരണങ്ങളിൽ പെട്ടതാണ് നന്മ നിറഞ്ഞ നല്ല വാക്കുകളും പ്രവൃത്തികളും.