- നബി -ﷺ- യെ മാതൃകയാക്കി കൊണ്ട് ഈ പ്രാർത്ഥനകൾ സ്ഥിരമായി ചൊല്ലുക.
- ദീനിൽ സൗഖ്യം ചോദിക്കാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നത് പോലെ ദുനിയാവിൻ്റെ കാര്യത്തിലും സൗഖ്യം ചോദിക്കാനുള്ള കൽപ്പനയുണ്ട്.
- ത്വീബീ -رَحِمَهُ اللَّهُ- പറയുന്നു: ഈ ഹദീഥിൽ എല്ലാ ദിശകളും ഉൾക്കൊണ്ടിരിക്കുന്നു. കാരണം മനുഷ്യനെ പ്രയാസം ബാധിക്കുന്നത് ഇതിൽ ഏതെങ്കിലുമൊരു ദിശയിൽ നിന്നായിരിക്കും. താഴ്ഭാഗത്ത് നിന്നുള്ള ശിക്ഷയിൽ നിന്ന് രക്ഷ തേടുന്നതിൽ കൂടുതൽ ശക്തമായ പദപ്രയോഗം നടത്തിയത് അത്തരം ശിക്ഷകളുടെ ഗൗരവവും അപകടവും പരിഗണിച്ചു കൊണ്ടാണ്.
- രാവിലെ ചൊല്ലേണ്ട ദിക്റുകൾ പുലരി ഉദിച്ചതു മുതൽ സൂര്യൻ ഉദിച്ചുയരുന്ന പകലിൻ്റെ ആദ്യ സമയം വരെയുള്ള സന്ദർഭത്തിൽ ചൊല്ലുന്നതാണ് കൂടുതൽ ശ്രേഷ്ഠം. വൈകുന്നേരത്തെ പ്രാർത്ഥനകൾ അസ്വറിന് ശേഷം മഗ്‌രിബിന് മുൻപായി ചൊല്ലുന്നതുമാണ് ശ്രേഷ്ഠം. ഒരാൾ സൂര്യൻ ഉദിച്ചുയർന്ന് -ദ്വുഹാ സമയത്തായി- പ്രാർത്ഥന ചൊല്ലിയാലും, മഗ്‌രിബ് നിസ്കാരത്തിന് ശേഷം ചൊല്ലിയാലും അയാളുടെ പ്രവൃത്തി സാധുവാകുന്നതാണ്. അതും ഈ ദിക്റിൻ്റെ സമയത്തിൽ ഉൾപ്പെടുന്നതാണ്.
- ഏതെങ്കിലും നിശ്ചിത ദിക്റുകൾ രാത്രിയിൽ ചൊല്ലണമെന്ന് പ്രത്യേകമായി എടുത്തു പറയപ്പെട്ടിട്ടുണ്ടെങ്കിൽ -ഉദാഹരണത്തിന് സൂറ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ ഓതണമെന്നത് പോലുള്ള കൽപ്പനകൾ- സൂര്യൻ അസ്തമിച്ചതിന് ശേഷം രാത്രിയിൽ തന്നെയായിരിക്കണം ചൊല്ലേണ്ടത്.