/ തീർച്ചയായും ഈമാൻ (വിശ്വാസം) നിങ്ങളുടെ ഹൃദയത്തിൽ നുരുമ്പിപ്പോകുന്നതാണ്; പഴയ വസ്ത്രം നുരുമ്പിപ്പോകുന്നത് പോലെ. അതിനാൽ നിങ്ങളുടെ ഹൃദയങ്ങളിലെ ഈമാൻ പുതുക്കി നൽകാൻ അല്ലാഹുവിനോട് ചോദിക്കുക...

തീർച്ചയായും ഈമാൻ (വിശ്വാസം) നിങ്ങളുടെ ഹൃദയത്തിൽ നുരുമ്പിപ്പോകുന്നതാണ്; പഴയ വസ്ത്രം നുരുമ്പിപ്പോകുന്നത് പോലെ. അതിനാൽ നിങ്ങളുടെ ഹൃദയങ്ങളിലെ ഈമാൻ പുതുക്കി നൽകാൻ അല്ലാഹുവിനോട് ചോദിക്കുക...

അബ്ദുല്ലാഹി ബ്‌നു അംറ് ബ്‌നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും ഈമാൻ (വിശ്വാസം) നിങ്ങളുടെ ഹൃദയത്തിൽ നുരുമ്പിപ്പോകുന്നതാണ്; പഴയ വസ്ത്രം നുരുമ്പിപ്പോകുന്നത് പോലെ. അതിനാൽ നിങ്ങളുടെ ഹൃദയങ്ങളിലെ ഈമാൻ പുതുക്കി നൽകാൻ അല്ലാഹുവിനോട് ചോദിക്കുക."

വിശദീകരണം

പുതിയ വസ്ത്രം കാലങ്ങളോളം ഉപയോഗിക്കുമ്പോൾ നുരുമ്പിപ്പോകുന്നത് പോലെ മുസ്‌ലിമിൻ്റെ ഹൃദയത്തിൽ ഈമാൻ ദുർബലമാകുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. ആരാധനകളിൽ സംഭവിക്കുന്ന അലസതയും, തിന്മകൾ പ്രവർത്തിക്കുന്നതും, ദേഹേഛകളിൽ മുഴുകിപ്പോകുന്നതുമെല്ലാം ഈ പറഞ്ഞതിന് കാരണമാകുന്നതാണ്. അതിനാൽ നമ്മുടെ ഈമാൻ അല്ലാഹു പുതുക്കി നൽകാൻ അവനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കണമെന്ന് നബി -ﷺ- നമ്മെ ഓർമ്മപ്പെടുത്തുന്നു. നിർബന്ധകർമ്മങ്ങൾ പ്രവർത്തിക്കുന്നതിലൂടെയും, അല്ലാഹുവിനെ ധാരാളമായി സ്‌മരിക്കുകയും അവനോട് പാപമോചനം തേടുകയും ചെയ്യുന്നതിലൂടെയും ഈമാൻ പുതുക്കമുള്ളതാകും.

Hadeeth benefits

  1. ഈമാനിൽ ഉറപ്പിച്ചു നിർത്താനും, ഹൃദയത്തിലുള്ള വിശ്വാസം പുതുക്കമുള്ളതാകാനും അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കാനുള്ള പ്രേരണ.
  2. ഈമാൻ (ഇസ്‌ലാമിക വിശ്വാസം) വാക്കും വിശ്വാസവും പ്രവർത്തിയും അടങ്ങുന്നതാണ്. നന്മകൾ കാരണത്താൽ ഈമാൻ വർദ്ധിക്കുകയും, തിന്മകൾ മൂലം ഈമാൻ കുറയുകയും ചെയ്യുന്നതാണ്.