- പ്രാർത്ഥന ആരാധനകളുടെ അടിത്തറയാണ്; അവ അല്ലാഹുവിന് പുറമെയുള്ളവർക്ക് നൽകുക എന്നത് അനുവദനീയമല്ല.
- ആരാധനകളുടെ അന്തസത്ത പ്രാർത്ഥനയിലുണ്ട്. അല്ലാഹുവിൻ്റെ ധന്യതയെ അംഗീകരിച്ചു കൊണ്ടും, അവൻ്റെ കഴിവിനെ സത്യപ്പെടുത്തി കൊണ്ടും, മനുഷ്യൻ യാതൊരു കഴിവുമില്ലാത്ത, അല്ലാഹുവിലേക്ക് യാചന നടത്തുന്നവനാണ് എന്ന് ഏറ്റുപറഞ്ഞു കൊണ്ടുമാണല്ലോ ഒരാൾ പ്രാർത്ഥിക്കുന്നത്?
- അല്ലാഹുവിനെ ആരാധിക്കുന്നതിൽ നിന്ന് അഹങ്കാരം നടിക്കുന്നതിനും, അവനോട് പ്രാർത്ഥിക്കുന്നത് ഉപേക്ഷിക്കുന്നതിനും കഠിനമായ ശിക്ഷയാണ് താക്കീത് ചെയ്യപ്പെട്ടിട്ടുള്ളത്. അവർ നിന്ദ്യരും അപമാനിതരുമായി നരകാഗ്നിയിൽ കടന്നെരിയുന്നതാണെന്ന് അല്ലാഹു അറിയിച്ചിരിക്കുന്നു.