/ ജനങ്ങളേ! സലാം പറയുന്നത് വ്യാപിപ്പിക്കുക! ഭക്ഷണം നൽകുക! കുടുംബബന്ധങ്ങൾ ചേർക്കുക! ജനങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ രാത്രിയിൽ നിസ്കരിക്കുക! സമാധാനത്തോടെ നിങ്ങൾക്ക് സ്വർഗത്തിൽ പ്രവേശിക്കാം...

ജനങ്ങളേ! സലാം പറയുന്നത് വ്യാപിപ്പിക്കുക! ഭക്ഷണം നൽകുക! കുടുംബബന്ധങ്ങൾ ചേർക്കുക! ജനങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ രാത്രിയിൽ നിസ്കരിക്കുക! സമാധാനത്തോടെ നിങ്ങൾക്ക് സ്വർഗത്തിൽ പ്രവേശിക്കാം...

അബ്ദുല്ലാഹി ബ്നു സലാം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- മദീനയിലേക്ക് വന്നെത്തിയപ്പോൾ ജനങ്ങൾ അവിടുത്തെ ലക്ഷ്യം വെച്ചുകൊണ്ട് ഒഴുകി വന്നു. അല്ലാഹുവിൻ്റെ ദൂതൻ -ﷺ- വന്നെത്തിയിരിക്കുന്നു, അല്ലാഹുവിൻ്റെ ദൂതൻ -ﷺ- വന്നെത്തിയിരിക്കുന്നു, അല്ലാഹുവിൻ്റെ ദൂതൻ വന്നെത്തിയിരിക്കുന്നു എന്നിങ്ങനെ പറയപ്പെടുന്നുണ്ടായിരുന്നു. അങ്ങനെ ജനങ്ങളുടെ കൂട്ടത്തിൽ ഞാനും അവിടുത്തെ കാണുന്നതിന് വേണ്ടി ചെന്നു. അവിടുത്തെ മുഖം എനിക്ക് വ്യക്തമായി കാണാൻ കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചറിഞ്ഞു; അതൊരു കളവു പറയുന്ന മനുഷ്യൻ്റെ മുഖമല്ല തന്നെ. അവിടുന്ന് പറയുന്നതായി ഞാൻ ആദ്യം കേട്ട വാക്കുകൾ ഇപ്രകാരമാണ്: ജനങ്ങളേ! സലാം പറയുന്നത് വ്യാപിപ്പിക്കുക! ഭക്ഷണം നൽകുക! കുടുംബബന്ധങ്ങൾ ചേർക്കുക! ജനങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ രാത്രിയിൽ നിസ്കരിക്കുക! സമാധാനത്തോടെ നിങ്ങൾക്ക് സ്വർഗത്തിൽ പ്രവേശിക്കാം."

വിശദീകരണം

നബി -ﷺ- മദീനയിലേക്ക് വന്നപ്പോൾ ജനങ്ങൾ അവിടുത്തെ കാണുന്നതിനായി ധൃതിപ്പെട്ട് വന്നു. അബ്ദുല്ലാഹി ബ്നു സലാം -رَضِيَ اللَّهُ عَنْهُ- വും അക്കൂട്ടത്തിലുണ്ടായിരുന്നു; അദ്ദേഹം ഒരു യഹൂദനായിരുന്നു. നബി -ﷺ- യെ കണ്ടപ്പോൾ അവിടുത്തെ മുഖം കളവു പറയുന്ന ഒരാളുടെ മുഖമല്ല എന്ന് അദ്ദേഹത്തിന് ഉടനെ തിരിച്ചറിയാൻ സാധിച്ചു. കാരണം നബി -ﷺ- യുടെ മുഖത്ത് പ്രകടമായിരുന്ന പ്രകാശവും ഗാംഭീര്യവും ഭംഗിയും അപ്രകാരമായിരുന്നു. നബി -ﷺ- പറയുന്നതായി അദ്ദേഹം ആദ്യം കേട്ട കാര്യം സ്വർഗപ്രവേശനത്തിന് കാരണമാകുന്ന ചില പ്രവർത്തനങ്ങൾക്കുള്ള പ്രോത്സാഹനവും പ്രേരണയുമായിരുന്നു. അവിടുന്ന് പറഞ്ഞ കാര്യങ്ങൾ ഇവയായിരുന്നു: ഒന്ന്: ഇസ്‌ലാമികമായ അഭിവാദ്യം -സലാം പറയൽ- വ്യാപിപ്പിക്കുകയും, പ്രകടമാക്കുകയും, അറിയുന്നവരോടും അറിയാത്തവരോടുമെല്ലാം സലാം പറയുകയും ചെയ്യുക. രണ്ട്: ദാനധർമ്മമായും സമ്മാനമായും അതിഥേയത്വത്തിൻ്റെ ഭാഗമായും ഭക്ഷണം നൽകുക. മൂന്ന്: പിതാവിൻ്റെയോ മാതാവിൻ്റെയോ ബന്ധങ്ങളിൽ പെട്ട കുടുംബങ്ങളുമായി ബന്ധം ചേർക്കുക. നാല്: രാത്രിയിൽ ജനങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ എഴുന്നേറ്റ് രാത്രി നിസ്കാരം നിർവ്വഹിക്കുക.

Hadeeth benefits

  1. സലാം പറയുക എന്നത് മുസ്‌ലിംകൾക്കിടയിൽ വ്യാപിപ്പിക്കുന്നത് പുണ്യകർമ്മമാണ്. എന്നാൽ മുസ്‌ലിമല്ലാത്ത ഒരാളോട് അങ്ങോട്ട് സലാം പറഞ്ഞു കൊണ്ട് ആരംഭിക്കരുത്; അവർ സലാം ഇങ്ങോട്ട് പറയുന്നുവെങ്കിൽ അവരോട് 'വഅലയ്കും' എന്ന് മറുപടിയായി പറയാം.