- തൻ്റെ കീഴിലുള്ള ചെറിയ കുട്ടികൾക്കും വലിയവർക്കും, സ്വതന്ത്രർക്കും അടിമകൾക്കും പകരമായി ഫിത്വർ സകാത്ത് നിർബന്ധമായും നൽകണം. നബി (ﷺ) യുടെ ഈ കൽപ്പന ഓരോ കുടുംബത്തിൻ്റെയും രക്ഷാധികാരിയോടും (അടിമയുള്ള) ഉടമസ്ഥനോടുമുള്ളതാണ്. തനിക്കും തൻ്റെ കുട്ടികൾക്കും തൻ്റെ മേൽ ചെലവ് നൽകൽ ബാധ്യതയുള്ളവർക്കുമായി ഈ ഫിത്വർ സകാത്ത് നൽകൽ അയാൾക്ക് ബാധ്യതയാകും.
- ഗർഭസ്ഥശിശുക്കളുടെ പേരിൽ ഫിത്വർ സകാത്ത് നൽകുക എന്നത് നിർബന്ധമില്ല; എന്നാൽ ചെയ്യുന്നത് നല്ല കാര്യമാണ്.
- ഫിത്വർ സകാത്തായി നൽകേണ്ട ഇനങ്ങൾ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു.
- പെരുന്നാൾ നിസ്കാരത്തിന് മുൻപ് ഫിത്വർ സകാത്ത് നൽകുക എന്നതാണ് നിർബന്ധമായിട്ടുള്ളത്. പെരുന്നാളിൻ്റെ പകലിൽ (നിസ്കാരത്തിന് മുൻപ്) നൽകലാണ് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്. ഈദിൻ്റെ ഒന്നോ രണ്ടോ ദിവസം മുൻപ് നൽകുക അനുവദനീയമാണ്.