- ആരാധനകളുടെ അടിത്തറ ഖുർആനിലും സുന്നത്തിലും സ്ഥിരപ്പെട്ടവ മാത്രമാണ്. അല്ലാഹു നിയമമാക്കിയത് കൊണ്ടല്ലാതെ അവനെ നമ്മൾ ആരാധിക്കാൻ പാടില്ല. ബിദ്അത്തുകൾ കൊണ്ടോ പുതുനിർമ്മിതികൾ കൊണ്ടോ അല്ലാഹുവിനെ ആരാധിച്ചു കൂടാ.
- ദീൻ എന്നാൽ അഭിപ്രായങ്ങളോ, ഓരോരുത്തർക്കും നല്ലതാണെന്ന് തോന്നുന്നതോ ചെയ്യലല്ല. മറിച്ച് അല്ലാഹുവിൻ്റെ റസൂൽ -ﷺ- യെ പിൻപറ്റലാണത്.
- ദീനിൻ്റെ പരിപൂർണ്ണതക്കുള്ള തെളിവുകളിലൊന്നാണ് ഈ ഹദീഥ്.
- അല്ലാഹുവിൻ്റെ ദീനിൽ പുതുതായി നിർമ്മിക്കപ്പെടുകയും, നബി -ﷺ- യുടെയോ സ്വഹാബത്തിൻ്റെയോ കാലഘട്ടത്തിൽ ഇല്ലാതിരിക്കുകയും ചെയ്ത എല്ലാ വിശ്വാസങ്ങളും വാക്കുകളും പ്രവർത്തികളും ബിദ്അത്തുകളിൽ ഉൾപ്പെടും.
- ഇസ്‌ലാമിൻ്റെ അടിത്തറകളിലൊന്നാണ് ഈ ഹദീഥ്. പ്രവർത്തനങ്ങൾ സ്വീകാര്യമാണോ എന്ന് പരിശോധിക്കാനുള്ള അളവുകോൽ കൂടിയാണത്. അല്ലാഹുവിൻ്റെ തിരുവദനം പ്രതീക്ഷിച്ചു കൊണ്ടുള്ളതല്ലാത്ത പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകപ്പെടില്ല എന്നത് പോലെ, നബി -ﷺ- കൊണ്ടു വന്നതിനോട് യോജിക്കാത്ത പ്രവർത്തനങ്ങളെല്ലാം അത് ചെയ്തവനിലേക്ക് തന്നെ തിരിച്ചു മടക്കപ്പെടുന്നതാണ്.
- മതവിഷയങ്ങളിലുള്ള പുതുനിർമ്മിതികൾ മാത്രമാണ് വിലക്കപ്പെട്ടിരിക്കുന്നത്. ഭൗതികമായ വിഷയങ്ങളിൽ പുതുനിർമ്മിതികൾ ഉണ്ടാകുന്നത് ഇതിൽ പെടുകയില്ല.