- ഹൃദയത്തിൻ്റെ ആശ്വാസവും സ്വസ്ഥതയും നിസ്കാരത്തിലൂടെയാണ് കൈവരിക. കാരണം അല്ലാഹുവുമായുള്ള രഹസ്യസംഭാഷണമാണ് നിസ്കാരത്തിൻ്റെ കാതൽ.
- ആരാധനകൾ ഭാരമായി കാണുന്നവർക്കുള്ള ആക്ഷേപം.
- ഒരാൾ തൻ്റെ മേലുള്ള ബാധ്യത നിറവേറ്റുകയും, തൻ്റെ മേലുള്ള ഉത്തരവാദിത്തം പൂർത്തീകരിക്കുകയും ചെയ്താൽ അതോടെ അവന് ആശ്വാസവും മനസ്സമാധാനവും അനുഭവപ്പെടുന്നതാണ്.