/ നമുക്കും അവർക്കും (മുസ്ലിംകൾക്കും അല്ലാത്തവർക്കും) തമ്മിലുള്ള കരാർ നിസ്കാരമാണ്. ആരെങ്കിലും അത് ഉപേക്ഷിച്ചാൽ അവൻ കാഫിറായി...

നമുക്കും അവർക്കും (മുസ്ലിംകൾക്കും അല്ലാത്തവർക്കും) തമ്മിലുള്ള കരാർ നിസ്കാരമാണ്. ആരെങ്കിലും അത് ഉപേക്ഷിച്ചാൽ അവൻ കാഫിറായി...

ബുറൈദഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നമുക്കും അവർക്കും (മുസ്ലിംകൾക്കും അല്ലാത്തവർക്കും) തമ്മിലുള്ള കരാർ നിസ്കാരമാണ്. ആരെങ്കിലും അത് ഉപേക്ഷിച്ചാൽ അവൻ കാഫിറായി."

വിശദീകരണം

മുസ്‌ലിംകൾക്കും അവരിൽ പെടാത്ത കാഫിറുകൾക്കും (നിഷേധികൾ) മുനാഫിഖുകൾക്കും (കപടവിശ്വാസികൾ) ഇടയിലുള്ള കരാറും വേർതിരിവും നിസ്കാരത്തിൻ്റെ കാര്യത്തിലാണെന്ന് നബി -ﷺ- വിവരിക്കുന്നു. ആരെങ്കിൽ നിസ്കാരം ഉപേക്ഷിച്ചാൽ അതോടെ അവൻ കാഫിറായി.

Hadeeth benefits

  1. നിസ്കാരത്തിൻ്റെ പ്രാധാന്യം. മുഅ്മിനിനും കാഫിറിനും ഇടയിലുള്ള വേർതിരിവാണത്.
  2. ഒരാളുടെ പ്രത്യക്ഷമായ നിലപാടുകളിൽ നിന്ന് അവൻ മുസ്‌ലിമാണെന്ന് വിധിക്കപ്പെടുകയും, തദടിസ്ഥാനത്തിലുള്ള പെരുമാറ്റം അവനോട് സ്വീകരിക്കപ്പെടുകയും ചെയ്യും. അവൻ്റെ ഉള്ളിൽ എന്താണുള്ളത് എന്നത് നമുക്കറിയില്ല.