- സൂറത്തുൽ ഫാതിഹഃയുടെ മഹത്വം നോക്കൂ! ഈ ഹദീഥിൽ ഫാതിഹഃയെ (നിസ്കാരം, പ്രാർത്ഥന എന്നീ അർത്ഥങ്ങൾ നൽകാവുന്ന) സ്വലാത്ത് എന്ന പേരിലാണ് അല്ലാഹു വിശേഷിപ്പിച്ചത്.
- അല്ലാഹു തൻ്റെ ദാസന്മാരെ എപ്രകാരം ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്യുന്നു എന്ന് നോക്കൂ; അവർ അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും അവൻ്റെ മഹത്വം വാഴ്ത്തുകയും ചെയ്തപ്പോൾ അവൻ അതിൻ്റെ പേരിൽ അവരെ പ്രശംസിക്കുകയും, അവരുടെ തേട്ടങ്ങൾക്ക് ഉത്തരം നൽകാം എന്ന് വാഗ്ദാനം നൽകുകയും ചെയ്തിരിക്കുന്നു.
- സൂറത്തുൽ ഫാതിഹഃ എന്ന ഈ മഹത്തരമായ അദ്ധ്യായം: അല്ലാഹുവിനെ സ്തുതിക്കുക, പരലോകത്തെ സ്മരിക്കുക, അല്ലാഹുവിനോടുള്ള പ്രാർത്ഥന, ആരാധനകൾ അവന് മാത്രം നിഷ്കളങ്കമാക്കുക, നേരായ മാർഗത്തിലേക്ക് നയിക്കാൻ അല്ലാഹുവിനോട് തേടുക, വഴികേടിൻ്റെ മാർഗങ്ങളിൽ നിന്ന് താക്കീത് ചെയ്യുക എന്നിങ്ങനെയുള്ള മഹത്തരമായ പാഠങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു.
- സൂറത്തുൽ ഫാതിഹഃ പാരായണം ചെയ്യുമ്പോൾ ഈ ഹദീഥിൻ്റെ ആശയം ഉൾക്കൊള്ളുന്നത് ഒരാളുടെ നിസ്കാരത്തിലെ ഭയഭക്തി വർദ്ധിപ്പിക്കാൻ അവനെ സഹായിക്കുന്നതാണ്.