/ നിങ്ങളുടെ മക്കൾക്ക് ഏഴു വയസ്സായാൽ അവരോട് നിസ്കരിക്കാൻ കൽപ്പിക്കുക. പത്തു വയസ്സെത്തിയാൽ അതിൻ്റെ പേരിൽ അവരെ അടിക്കുക. വിരിപ്പുകളിൽ അവരെ വേർപെടുത്തി കിടത്തുകയും ചെയ്യുക...

നിങ്ങളുടെ മക്കൾക്ക് ഏഴു വയസ്സായാൽ അവരോട് നിസ്കരിക്കാൻ കൽപ്പിക്കുക. പത്തു വയസ്സെത്തിയാൽ അതിൻ്റെ പേരിൽ അവരെ അടിക്കുക. വിരിപ്പുകളിൽ അവരെ വേർപെടുത്തി കിടത്തുകയും ചെയ്യുക...

അബ്ദുല്ലാഹി ബ്നു അംറി ബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ മക്കൾക്ക് ഏഴു വയസ്സായാൽ അവരോട് നിസ്കരിക്കാൻ കൽപ്പിക്കുക. പത്തു വയസ്സെത്തിയാൽ അതിൻ്റെ പേരിൽ അവരെ അടിക്കുക. വിരിപ്പുകളിൽ അവരെ വേർപെടുത്തി കിടത്തുകയും ചെയ്യുക."
അബൂദാവൂദ് ഉദ്ധരിച്ചത്

വിശദീകരണം

കുട്ടികൾക്ക് ഏഴ് വയസ്സായാൽ -അവർ ആൺകുട്ടികളാണെങ്കിലും പെൺകുട്ടികളാണെങ്കിലും- അവരോട് നിസ്കാരം നിർവ്വഹിക്കാൻ കൽപ്പിക്കണമെന്ന് നബി -ﷺ- ഓർമ്മപ്പെടുത്തുന്നു. നിസ്കാരം നിർവ്വഹിക്കാൻ ആവശ്യമായ പാഠങ്ങൾ അവരെ ഈ സന്ദർഭത്തിൽ പഠിപ്പിക്കുകയും വേണ്ടതുണ്ട്. പത്ത് വയസ്സ് എത്തിക്കഴിഞ്ഞാൽ അതോടെ ഈ കൽപ്പനയുടെ ഗൗരവം വർദ്ധിക്കും. പിന്നീട് നിസ്കാരത്തിൽ കുറവ് വരുത്തിയാൽ അതിൻ്റെ പേരിൽ അവരെ അടിക്കണം. പത്ത് വയസ്സായ കുട്ടികളെ ഒരേ വിരിപ്പിൽ കിടത്തുക പാടില്ല. അവരെ ഓരോരുത്തരെയും മാറ്റിക്കിടത്തണം.

Hadeeth benefits

  1. ചെറിയ കുട്ടികൾക്ക് പ്രായപൂർത്തി എത്തുന്നതിന് മുൻപ് ദീനിൻ്റെ വിധിവിലക്കുകൾ പഠിപ്പിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നിസ്കാരമാണ്.
  2. കുട്ടികളെ മര്യാദകൾ പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരിക്കണം അവരെ അടിക്കേണ്ടത്. അല്ലാതെ, അവരെ ശിക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാകരുത്. കുട്ടികളുടെ അവസ്ഥയും മറ്റും പരിഗണിച്ചു കൊണ്ടേ അവരെ അടിക്കാൻ പാടുള്ളൂ.
  3. ഇസ്‌ലാമിക മതവിധികൾ മനുഷ്യരുടെ ജീവിതവിശുദ്ധിയും ചാരിത്ര്യവും കാത്തുസൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധവെച്ചിട്ടുണ്ട്. അതിൽ എന്തെങ്കിലും പ്രശ്നം സൃഷ്ടിക്കുന്ന എല്ലാ വഴികളെയും ഇസ്‌ലാം അടക്കുകയും ചെയ്തിട്ടുണ്ട്.