- തിന്മകളിൽ ചിലത് ചെറുതിന്മകളും, മറ്റുചിലത് വൻപാപങ്ങളുമാണ്.
- ചെറുപാപങ്ങൾ പൊറുക്കപ്പെടണമെങ്കിൽ വൻപാപങ്ങൾ ഉപേക്ഷിച്ചിരിക്കണം എന്ന നിബന്ധനയുണ്ട്.
- വൻപാപങ്ങൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് (1) ഇഹലോകത്ത് ശിക്ഷാനടപടി വിധിക്കപ്പെട്ടതോ, (2) പരലോകത്ത് ശിക്ഷയുണ്ടെന്നോ (3) അല്ലാഹുവിൻ്റെ കോപത്തിന് കാരണമാകുമെന്നോ താക്കീത് വന്നതോ, (4) ശക്തമായ താക്കീതിൻ്റെ സ്വരത്തിൽ വിലക്കപ്പെട്ടതോ, (5) ചെയ്തവർക്ക് അല്ലാഹുവിൻ്റെ ശാപമുണ്ടാകുമെന്ന് അറിയിക്കപ്പെട്ടതോ ആയ തിന്മകളാണ്. വ്യഭിചാരവും മദ്യപാനവും ഈ പറഞ്ഞതിൻ്റെ ചില ഉദാഹരണങ്ങളാണ്.