- പാപങ്ങൾക്ക് പ്രായശ്ചിത്തമാകുന്ന വിധത്തിലുള്ള നിസ്കാരമെന്നാൽ ഏറ്റവും നല്ല രൂപത്തിൽ വുദൂഅ് ചെയ്തു കൊണ്ടും, ഭയഭക്തി പാലിച്ചു കൊണ്ടും, അല്ലാഹുവിൻ്റെ തിരുവദനം മാത്രം പ്രതീക്ഷിച്ചു കൊണ്ടുള്ളതുമാണ്.
- ആരാധനകൾ സ്ഥിരമായി നിർവ്വഹിക്കുന്നതിൻ്റെ ശ്രേഷ്ഠത. അത് ചെറുപാപങ്ങൾ പൊറുക്കപ്പെടാനുള്ള കാരണങ്ങളിൽ പെട്ടതാണ്.
- വുദൂഅ് നല്ല രൂപത്തിൽ നിർവ്വഹിക്കുകയും, നിസ്കാരം ഏറ്റവും പൂർണ്ണമാക്കാൻ ശ്രമിക്കുകയും, അതിൽ ഭയഭക്തി പാലിക്കുകയും ചെയ്യുന്നതിൻ്റെ ശ്രേഷ്ഠത.
- വൻപാപങ്ങൾ ചെയ്യുന്നതിൽ നിന്ന് അകന്നു നിൽക്കേണ്ടതിൻ്റെ പ്രാധാന്യം. ചെറുപാപങ്ങൾ പൊറുക്കാൻ അത് ആവശ്യമാണ്.
- വൻപാപങ്ങൾ പശ്ചാത്തപിച്ചു മടങ്ങാതെ (തൗബ ചെയ്യാതെ) പൊറുക്കപ്പെടുകയില്ല.