/ ഏതു പ്രവർത്തനമാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്?" നബി -ﷺ- പറഞ്ഞു: "നിസ്കാരം അതിൻ്റെ സമയത്ത് നിർവ്വഹിക്കുന്നതാണ്." ശേഷം ഞാൻ ചോദിച്ചു: "പിന്നെ ഏതാണ്?" നബി -ﷺ- പറഞ്ഞു: "പിന്നെ മാതാപിതാക്കളോട് നന്മ ചെയ്യലാണ്." ഞാൻ ചോദിച്ചു: "പിന്നെ...

ഏതു പ്രവർത്തനമാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്?" നബി -ﷺ- പറഞ്ഞു: "നിസ്കാരം അതിൻ്റെ സമയത്ത് നിർവ്വഹിക്കുന്നതാണ്." ശേഷം ഞാൻ ചോദിച്ചു: "പിന്നെ ഏതാണ്?" നബി -ﷺ- പറഞ്ഞു: "പിന്നെ മാതാപിതാക്കളോട് നന്മ ചെയ്യലാണ്." ഞാൻ ചോദിച്ചു: "പിന്നെ...

അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ഞാൻ ചോദിച്ചു: "ഏതു പ്രവർത്തനമാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്?" നബി -ﷺ- പറഞ്ഞു: "നിസ്കാരം അതിൻ്റെ സമയത്ത് നിർവ്വഹിക്കുന്നതാണ്." ശേഷം ഞാൻ ചോദിച്ചു: "പിന്നെ ഏതാണ്?" നബി -ﷺ- പറഞ്ഞു: "പിന്നെ മാതാപിതാക്കളോട് നന്മ ചെയ്യലാണ്." ഞാൻ ചോദിച്ചു: "പിന്നെ ഏതാണ്?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യലാണ്." ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "ഇത്രയുമാണ് നബി -ﷺ- എനിക്ക് പറഞ്ഞു തന്നത്. ഞാൻ കൂടുതൽ ചോദിച്ചിരുന്നെങ്കിൽ അവിടുന്ന് എനിക്ക് കൂടുതൽ പറഞ്ഞു തരുമായിരുന്നു."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- യോട് ചോദിക്കപ്പെട്ടു: "ഏതു പ്രവർത്തിയാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്?" നബി -ﷺ- പറഞ്ഞു: "നിർബന്ധ നിസ്കാരങ്ങൾ അല്ലാഹു നിശ്ചയിച്ച സമയത്ത് തന്നെ നിർവ്വഹിക്കലാണ്." ശേഷം മാതാപിതാക്കളോട് നന്മയിൽ വർത്തിക്കലും, അവർക്ക് നന്മ ചെയ്യലും, അവരോടുള്ള ബാധ്യതകൾ നിറവേറ്റലും, അവരെ ധിക്കരിക്കുന്നതും ഉപദ്രവിക്കുന്നതും ഉപേക്ഷിക്കലുമാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്. ശേഷം അല്ലാഹുവിൻ്റെ വചനം ഉന്നതമാകുന്നതിനും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിരോധിക്കുന്നതും, ദീനിൻ്റെ അടയാളങ്ങൾ പ്രകടമാക്കുന്നതിനും വേണ്ടി സമ്പത്തും ശരീരവും കൊണ്ട് യുദ്ധം ചെയ്യലാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ പ്രവർത്തി. ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: നബി -ﷺ- ഇവയെല്ലാം എനിക്ക് പറഞ്ഞു തന്നു. 'ഇനി ഏതാണ് അല്ലാഹുവിന് കൂടുതൽ പ്രിയങ്കരം' എന്ന് ഞാൻ വീണ്ടും ചോദിച്ചിരുന്നെങ്കിൽ നബി -ﷺ- എനിക്ക് ഇനിയും പറഞ്ഞു തരുമായിരുന്നു.

Hadeeth benefits

  1. അല്ലാഹുവിന് ഓരോ പ്രവർത്തനത്തോടുമുള്ള ഇഷ്ടമനുസരിച്ചാണ് പ്രവർത്തനങ്ങളുടെ ശ്രേഷ്ഠതയിൽ വ്യത്യാസമുണ്ടാകുന്നത്.
  2. ഏറ്റവും ശ്രേഷ്ഠയുള്ള പ്രവർത്തനങ്ങൾക്ക് ഏറ്റവും മുൻഗണന നൽകാനും, അവ ക്രമത്തിൽ പ്രാവർത്തികമാക്കാനുമുള്ള പ്രോത്സാഹനവും പ്രേരണയും ഈ ഹദീഥിലുണ്ട്.
  3. ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനം ഏതാണ് എന്ന ചോദ്യത്തിന് നബി -ﷺ- വ്യത്യസ്തമായ മറുപടികൾ നൽകിയത് കാണാം. ചോദിക്കുന്ന വ്യക്തികളെയും അവരുടെ സാഹചര്യങ്ങളെയും ഓരോരുത്തർക്കും ഏറ്റവും പ്രയോജനകരമായത് ഏതാണ് എന്നതിനെയും പരിഗണിച്ചത് കൊണ്ടാണ് വ്യത്യസ്ഥ ഉത്തരങ്ങൾ അവിടുന്ന് നൽകിയത്.