- ഹദീഥിൽ പാപങ്ങൾ പൊറുക്കും എന്ന് പറഞ്ഞത് ചെറുപാപങ്ങൾ മാത്രമാണ്. വൻപാപങ്ങൾ പൊറുക്കപ്പെടണമെങ്കിൽ അല്ലാഹുവിനോട് അതിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങിക്കൊണ്ട് തൗബ ചെയ്യുക തന്നെ വേണം.
- അഞ്ചു നേരത്തെ നിസ്കാരങ്ങൾ നിർവ്വഹിക്കുന്നതിൻ്റെയും അതിൽ ശ്രദ്ധ പാലിക്കുന്നതിൻ്റെയും, അവയുടെ ശർത്വുകളും (നിബന്ധനകൾ) അർകാനുകളും (അവിഭാജ്യ ഘടകങ്ങൾ) വാജിബുകളും (നിർബന്ധകർമ്മങ്ങൾ) സുന്നത്തുകളും (ഐഛിക കർമ്മങ്ങൾ) പാലിക്കേണ്ടതിൻ്റെയും പ്രാധാന്യവും ശ്രേഷ്ഠതയും.