- ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള ഈ സമയത്ത് പ്രാർത്ഥിക്കുന്നതിനുള്ള ശ്രേഷ്ഠത.
- ഒരാൾ പ്രാർത്ഥനയുടെ മര്യാദകൾ പാലിക്കുകയും, പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്ന സ്ഥലവും സമയവും തിരഞ്ഞെടുക്കുകയും, അല്ലാഹുവിനെ ധിക്കരിക്കുന്നതിൽ നിന്ന് അകന്നു നിൽക്കുകയും, അവ്യക്തവും സംശയകരവുമായ കാര്യങ്ങളിൽ നിന്ന് അകലം പാലിക്കുകയും, അല്ലാഹുവിനെ കുറിച്ചുള്ള അവൻ്റെ വിചാരം നന്നാക്കുകയും ചെയ്താൽ അവൻ്റെ പ്രാർത്ഥനക്ക് -അല്ലാഹുവിൻ്റെ അനുമതിയുണ്ടെങ്കിൽ- ഉത്തരം നൽകപ്പെടാൻ ഏറെ സാധ്യതയുണ്ട്.
- പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുന്നതിനെ കുറിച്ച് മുനാവീ -رَحِمَهُ اللَّهُ- പറയുന്നു: "പ്രാർത്ഥനയുടെ നിബന്ധനകളും സ്തംഭങ്ങളും മര്യാദകളും പാലിക്കപ്പെട്ട പ്രാർത്ഥനയാണ് സ്വീകരിക്കപ്പെടുക. അതിൽ ഏതെങ്കിലുമൊന്ന് നഷ്ടമായിട്ടുണ്ടെങ്കിൽ ആ പ്രാർത്ഥന സ്വീകരിക്കപ്പെട്ടില്ല എന്നതിൽ അവൻ സ്വന്തത്തെയല്ലാതെ മറ്റാരെയും കുറ്റപ്പെടുത്തേണ്ടതില്ല."
- പ്രാർത്ഥനക്കുള്ള ഉത്തരം നൽകപ്പെടുന്നത് മൂന്നാലൊരു തരത്തിലാണ്. ഒന്നുകിൽ അവൻ തേടിയ കാര്യം അവന് ഉടനടി നൽകപ്പെടും. അല്ലെങ്കിൽ ആ പ്രാർത്ഥിക്കപ്പെട്ട കാര്യത്തിന് തുല്യമായ തോതിലുള്ള ഒരു ഉപദ്രവം അവനിൽ നിന്ന് തടുക്കപ്പെടും. അതുമല്ലെങ്കിൽ ആ പ്രാർത്ഥനക്കുള്ള പ്രതിഫലം പരലോകത്ത് അവനായി മാറ്റിവെക്കപ്പെടും. അല്ലാഹുവിൻ്റെ യുക്തിക്കും കാരുണ്യത്തിനും അനുസരിച്ചായിരിക്കും ഇവ ഉണ്ടാവുക.