- ഹദീഥിൽ പഠിപ്പിക്കപ്പെട്ട ദുആ ബാങ്ക് വിളി കേൾക്കുമ്പോൾ അതിന് മറുപടി നൽകിയ ശേഷമാണ് പറയേണ്ടത്. ബാങ്ക് കേൾക്കാത്തവർ ഈ ദുആ ചൊല്ലേണ്ടതില്ല.
- നബി -ﷺ- യുടെ ശ്രേഷ്ഠതയും മഹത്വവും സ്ഥാനവും. 'വസീലഃ', 'ഫദ്വീലഃ', 'മഖാമുൻ മഹ്മൂദ്', 'ശഫാഅഃതുൽ ഉദ്മാ' (ഏറ്റവും വലിയ ശുപാർശ) എന്നീ സ്ഥാനങ്ങൾ നബി -ﷺ- ക്ക് നൽകപ്പെട്ടിരിക്കുന്നു. പരലോക ഭൂമിയിൽ പ്രയാസപ്പെട്ട് കാത്തുനിൽക്കുന്ന ജനങ്ങളെ മുഴുവൻ വിചാരണക്കെടുക്കാൻ വേണ്ടി അല്ലാഹുവിനോട് നബി നടത്തുന്ന ശുപാർശയാണ് ശഫാഅഃതുൽ ഉദ്മാ.
- നബി -ﷺ- യുടെ ശുപാർശ അന്ത്യനാളിൽ ഉണ്ടായിരിക്കുന്നതാണെന്നതിനുള്ള തെളിവ്. 'എൻ്റെ ശുപാർശ അവന് ലഭിക്കുന്നതാണ്" എന്ന നബി -ﷺ- യുടെ വാക്കിൽ നിന്ന് അക്കാര്യം മനസ്സിലാക്കാം.
- തൻ്റെ ഉമ്മത്തിൽ നിന്ന് വൻപാപങ്ങൾ പ്രവർത്തിച്ചവർ നരകത്തിൽ പ്രവേശിക്കാതിരിക്കുന്നതിനും, അവരുടെ കൂട്ടത്തിൽ നിന്ന് പ്രവേശിച്ചവരെ പുറത്തു കൊണ്ടുവരുന്നതിനും, വിചാരണയില്ലാതെ സ്വർഗത്തിൽ പ്രവേശിക്കുന്നതിനും, സ്വർഗത്തിൽ പ്രവേശിച്ചവരുടെ പദവികൾ ഉയർത്തുന്നതിനും വേണ്ടി നബി -ﷺ- ശുപാർശ പറയുന്നതാണ്.
- ത്വീബീ -رَحِمَهُ اللَّهُ- പറയുന്നു: "ബാങ്കിൻ്റെ തുടക്കം മുതൽ മുഹമ്മദ് നബി -ﷺ- യുടെ പ്രവാചകത്വത്തിൻ്റെ സാക്ഷ്യം പറയുന്നത് വരെയുള്ള ബാങ്കിൻ്റെ ഭാഗം പരിപൂർണ്ണമായ ക്ഷണം (الدعوة التامة) എന്നതിൽ ഉൾപ്പെടുന്നതാണ്. നിസ്കാരത്തിലേക്കുള്ള ക്ഷണമാകുന്ന രണ്ട് 'ഹൈയ്യഅല'കൾ 'സ്വലാതിൽ ഖാഇമഃ' എന്നതിലും ഉൾപ്പെടുന്നതാണ്. സ്വലാത്ത് എന്നത് കൊണ്ട് പ്രാർത്ഥനയും, ഖാഇമഃ എന്നത് കൊണ്ട് എന്നെന്നും നിലനിൽക്കുന്നത് എന്നും അർത്ഥമാക്കപ്പെടാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ 'സ്വലാതുൻ ഖാഇമഃ' എന്നത് 'ദഅ്വതുൻ താമ്മഃ' എന്നതിൻ്റെ വിശദീകരണമായി മനസ്സിലാക്കേണ്ടി വരും. ഓരോ ബാങ്കിൻ്റെയും വേളയിലുള്ള പരിചിതമായ നിസ്കാരമാണ് 'സ്വലാത്തുൻ ഖാഇമഃ' എന്ന വിശദീകരണത്തിനും ഇവിടെ സാധ്യതയുണ്ട്. ഒരർത്ഥത്തിൽ അതാണ് കൂടുതൽ പ്രബലവും പ്രകടവുമായുള്ളത്."
- മുഹല്ലബ് -رَحِمَهُ اللَّهُ- പറയുന്നു: "നിസ്കാരത്തിൻ്റെ സമയങ്ങളിൽ ദുആ നിർവ്വഹിക്കാനുള്ള പ്രേരണ ഈ ഹദീഥിലുണ്ട്. കാരണം പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടാൻ ഏറെ സാധ്യതയുള്ള സന്ദർഭമാണത്."