- ബാങ്ക് വിളിക്കുമ്പോൾ അതിന് ഉത്തരം നൽകാനുള്ള പ്രേരണ.
- ബാങ്ക് വിളിക്ക് ഉത്തരം നൽകിയതിന് ശേഷം നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലുന്നതിനുള്ള ശ്രേഷ്ഠത.
- നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലിയതിന് ശേഷം അവിടുത്തേക്ക് വേണ്ടി 'വസീലഃ' ചോദിക്കാനുള്ള പ്രേരണ.
- 'വസീലഃ' എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ഈ ഹദീഥിലൂടെ വിവരിച്ചിരിക്കുന്നു. ഈ സ്ഥാനത്തിൻ്റെ ഔന്നത്യവും, അത് ഒരേയൊരാൾക്ക് മാത്രമേ ലഭിക്കൂ എന്ന കാര്യവും അവിടുന്ന് അറിയിക്കുന്നു.
- നബി -ﷺ- ക്ക് മാത്രമാണ് ആ സ്ഥാനം നൽകപ്പെടുക എന്നതിൽ നിന്ന് അവിടുത്തേക്കുള്ള ശ്രേഷ്ഠത ബോധ്യപ്പെടുന്നു.
- ആരെങ്കിലും നബി -ﷺ- ക്ക് വേണ്ടി വസീലഃ എന്ന സ്ഥാനം അല്ലാഹുവിനോട് തേടിയാൽ അവന് നബി -ﷺ- യുടെ ശഫാഅത്ത് അർഹമാകുന്നതാണ്.
- നബി -ﷺ- യുടെ വിനയം നോക്കൂ; അവിടുന്ന് തൻ്റെ ഉമ്മത്തിൽ പെട്ടവരോട് തനിക്ക് വേണ്ടി ആ സ്ഥാനത്തിനായി പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെടുന്നു. എന്നാൽ ആ സ്ഥാനം അവിടുത്തേക്ക് തന്നെയാണ് ലഭിക്കുക എന്നതിൽ യാതൊരു സംശയവുമില്ല.
- അല്ലാഹുവിൽ നിന്നുള്ള ഔദാര്യത്തിൻ്റെയും കാരുണ്യത്തിൻ്റെയും വിശാലത. ഒരു നന്മക്ക് അതിന് സമാനമായ പത്ത് പുണ്യങ്ങൾ അവൻ പ്രതിഫലമായി നൽകുന്നു.