- ഈ ഹദീഥ് ഇസ്‌ലാമിലെ അടിത്തറകളിലൊന്ന് പഠിപ്പിക്കുന്ന ഹദീഥാണ്. ഇസ്‌ലാമിക കർമ്മശാസ്ത്രത്തിലെ പ്രധാന അടിസ്ഥാനമാണത്. ദൃഢ്യബോധ്യം സംശയത്തിൻ്റെ പേരിൽ ഉപേക്ഷിക്കേണ്ടതില്ല എന്നതാണത്. കാരണം മുൻപുള്ള സ്ഥിതിയിൽ തന്നെ തുടരുന്നു എന്നതാണ് ഒരാൾ പരിഗണിക്കേണ്ട അടിസ്ഥാനം; അതിന് വിരുദ്ധമായത് എന്തെങ്കിലും സംഭവിച്ചു എന്ന് ഉറപ്പു വരുന്നത് വരെ അതിൽ തന്നെ തുടരുകയാണ് വേണ്ടത്.
- ശുദ്ധി നഷ്ടപ്പെട്ടോ എന്നതിൽ സംശയത്തിന് സ്വാധീനമില്ല. നിസ്കരിക്കുന്ന വ്യക്തിക്ക് ശുദ്ധി നഷ്ടപ്പെട്ടു എന്ന ദൃഢബോധ്യം ഉണ്ടാകുന്നത് വരെ അവൻ തൻ്റെ ശുദ്ധിയുള്ള സ്ഥിതിയിൽ തുടരുന്നതായാണ് കണക്കാക്കേണ്ടത്.