- ജനാബത്തിൽ നിന്നുള്ള കുളി രണ്ട് രൂപത്തിലുണ്ട്. ഒന്ന് കേവല നിർബന്ധ കർമ്മങ്ങൾ മാത്രം അടങ്ങുന്നതാണെങ്കിൽ രണ്ടാമത്തേത് പൂർണ്ണമായ രൂപത്തിലുള്ളതാണ്.
- കേവലമായ കുളി എന്നാൽ: അശുദ്ധിയിൽ നിന്ന് ശുദ്ധി വരുത്തുക എന്ന ഉദ്ദേശ്യത്തോടെ ശരീരം മുഴുവൻ വെള്ളമൊഴിക്കുകയും, വായിൽ വെള്ളം കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റുകയും ചെയ്യലാണ്.
- പൂർണ്ണമായ കുളി എന്നാൽ: നബി -ﷺ- കുളിച്ചതായി ഈ ഹദീഥിൽ വിവരിക്കപ്പെട്ടത് പോലെ കുളിക്കലാണ്.
- ഇന്ദ്രിയം സ്ഖലനമുണ്ടായവരും, ലൈംഗികബന്ധത്തിൽ ഏർപ്പെട്ടവരും - സ്ഖലനം സംഭവിച്ചിട്ടില്ലെങ്കിലും - ജനാബത്ത് (വലിയ അശുദ്ധി) ഉള്ളവരാണ്.
- ഭാര്യാഭർത്താക്കന്മാർക്ക് പരസ്പരം ഔറതുകളിലേക്ക് നോക്കാം. ഒരേ പാത്രത്തിൽ നിന്ന് അവർക്ക് കുളിക്കുകയുമാകാം.