- അലിയ്യു ബ്നു അബീത്വാലിബ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ ശ്രേഷ്ഠത. ലജ്ജയുടെ പേരിൽ അദ്ദേഹം ചോദ്യം ചോദിക്കുന്നത് പൂർണ്ണമായും ഉപേക്ഷിച്ചില്ല. മറിച്ച് ഒരു മദ്ധ്യവർത്തി മുഖേന അക്കാര്യം ചോദിക്കുകയാണ് ചെയ്തത്.
- തനിക്ക് വേണ്ടി ഫത്‌വ ചോദിച്ചറിയാൻ മറ്റൊരാളെ ഏൽപ്പിക്കുന്നത് അനുവദനീയമാണ്.
- മറ്റുള്ളവരോട് പറയാൻ ഒരാൾ ലജ്ജിച്ചേക്കാവുന്ന തൻ്റെ അവസ്ഥകളെ കുറിച്ച് ആവശ്യമുണ്ടെങ്കിൽ പറയുന്നത് അനുവദനീയമാണ്.
- മദിയ്യ് മാലിന്യങ്ങളിൽ പെടുന്ന നജസാണ്. ശരീരത്തിലോ വസ്ത്രത്തിലോ അത് ആയിട്ടുണ്ട് എങ്കിൽ കഴുകൽ നിർബന്ധവുമാണ്.
- മദിയ്യ് പുറപ്പെട്ടാൽ വുദൂഅ് മുറിയുന്നതാണ്.
- മദിയ്യ് പുറപ്പെട്ടാൽ ലൈംഗികാവയവം കഴുകൽ നിർബന്ധമാണ്. വൃഷ്ണസഞ്ചികളും കഴുകണമെന്ന് മറ്റൊരു ഹദീഥിൽ വന്നിട്ടുണ്ട്.