- നബിമാരുടെ ചര്യകൾ അല്ലാഹുവിന് ഇഷ്ടമുള്ളതും പ്രിയങ്കരമായതുമാണ്. അവ പ്രവർത്തിക്കാൻ അവൻ കൽപ്പിക്കുകയും ചെയ്തിരിക്കുന്നു. അവ പൂർണ്ണതയും വൃത്തിയും ഭംഗിയും നേടിത്തരുന്ന നന്മകളാണ്.
- ഈ ഹദീഥിൽ പറയപ്പെട്ട കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. അത് അശ്രദ്ധമാക്കി വിട്ടുകൂടാ.
- ഈ ഹദീഥിൽ പറയപ്പെട്ട ഗുണങ്ങൾക്ക് മതപരവും ഭൗതികവുമായ ധാരാളം ഉപകാരങ്ങളുണ്ട്. രൂപം നന്നാക്കുക, ശരീരം വൃത്തിയിൽ സൂക്ഷിക്കുക, ശുദ്ധി കാത്തുസംരക്ഷിക്കുക എന്നിവ അതിൽ പെട്ടതാണ്. അതോടൊപ്പം കാഫിറുകളുടെ അടയാളങ്ങളോട് എതിരാകാനും, അല്ലാഹുവിൻ്റെ കൽപ്പന പ്രാവർത്തികമാക്കാനും ഇവ അനുസരിക്കുന്നതിലൂടെ സാധിക്കുന്നു.
- ഈ ഹദീഥിൽ പറയപ്പെട്ട അഞ്ച് കാര്യങ്ങൾക്ക് പുറമെ, ചില കാര്യങ്ങൾ കൂടുതലായി മറ്റു ചില ഹദീഥുകളിൽ വന്നിട്ടുണ്ട്. താടി വെട്ടാതെ വിടുക, പല്ലു തേക്കുക പോലുള്ളവ അതിൽ പെട്ടതാണ്.