- നബി -ﷺ- അന്ത്യനാളിൽ ശുപാർശ പറയുന്നതാണ് എന്ന കാര്യം ഈ ഹദീസ് സ്ഥിരപ്പെടുത്തുന്നു. ഈ ശുപാർശ (ശഫാഅത്ത്) തൗഹീദുള്ളവർക്ക് മാത്രമേ ലഭിക്കുകയുള്ളൂ.
- തിന്മകൾ പ്രവർത്തിച്ചതിനാൽ നരകത്തിൽ പ്രവേശിക്കപ്പെടേണ്ട തൗഹീദുള്ളവർക്ക് നരകത്തിൽ പ്രവേശിക്കാതെ രക്ഷപ്പെടാനും, നരകത്തിൽ പ്രവേശിക്കപ്പെട്ട തൗഹീദുള്ളവർക്ക് അതിൽ നിന്ന് പുറത്തു വരാനും വേണ്ടി നബി -ﷺ- അല്ലാഹുവിനോട് തേടുന്നതാണ് നബി -ﷺ- യുടെ ശുപാർശ.
- അല്ലാഹുവിന് വേണ്ടി മാത്രമായി നിഷ്കളങ്കമായി പറയപ്പെടുന്ന (ലാ ഇലാഹ ഇല്ലല്ലാഹ്) എന്ന തൗഹീദിൻ്റെ വചനത്തിൻ്റെ ശ്രേഷ്ഠതയും, അതിൻ്റെ മഹത്തരമായ സ്വാധീനവും.
- തൗഹീദിൻ്റെ വചനമായ ലാ ഇലാഹ ഇല്ലല്ലാഹ് സാക്ഷാത്കരിക്കേണ്ടത് അതിൻ്റെ അർത്ഥം പഠിച്ചു കൊണ്ടും, അതിൻ്റെ തേട്ടം ജീവിതത്തിൽ പ്രാവർത്തികമാക്കി കൊണ്ടുമാണ്.
- അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- വിൻ്റെ ശ്രേഷ്ഠതയും, മതവിജ്ഞാനത്തോടുള്ള അദ്ദേഹത്തിൻ്റെ അതിയായ താൽപര്യവും.