- നന്മ കൽപ്പിക്കുക എന്നതും, അറിവില്ലാത്തവർക്കും അശ്രദ്ധയിൽ പെട്ടവർക്കും തെറ്റു തിരുത്തി നൽകുക എന്നതും ഉടനടി ചെയ്യുക എന്നത് നിർബന്ധമാണ്. പ്രത്യേകിച്ചും, അയാളുടെ പ്രവർത്തി കാരണത്താൽ അയാൾ ചെയ്യുന്ന ആരാധനാകർമ്മം അസാധുവാകുമെങ്കിൽ.
- വുദൂഇൻ്റെ എല്ലാ അവയവങ്ങളിലും വെള്ളമെത്തിക്കുക എന്നത് നിർബന്ധമാണ്. ആരെങ്കിലും ഏതെങ്കിലുമൊരു അവയവത്തിലെ ഒരു ഭാഗം -അതെത്ര ചെറുതാണെങ്കിലും- വെള്ളം എത്തിക്കാതെ ഉപേക്ഷിച്ചാൽ അവൻ്റെ വുദൂഅ് ശരിയാവുകയില്ല. വുദൂഅ് ചെയ്തതിന് ശേഷം കുറേ സമയം പിന്നിട്ടു കഴിഞ്ഞുവെങ്കിൽ - നിർബന്ധമായും അവൻ വുദൂഅ് വീണ്ടും ചെയ്യണം.
- വുദൂഅ് ഏറ്റവും നല്ല രൂപത്തിൽ നിർവ്വഹിക്കുക എന്നത് ഇസ്‌ലാമിക മര്യാദകളിൽ പെട്ടതാണ്. വുദൂഅ് പൂർണ്ണമായി നിർവ്വഹിച്ചു കൊണ്ടും, ഇസ്‌ലാമിൽ പഠിപ്പിക്കപ്പെട്ട രൂപത്തിൽ അത് പൂർത്തീകരിച്ചു കൊണ്ടുമാണ് അക്കാര്യം ചെയ്യേണ്ടത്.
- ഇരു കാൽപാദങ്ങളും വുദൂഇൻ്റെ അവയവങ്ങളിൽ പെട്ടതാണ്. അതിനാൽ അവ രണ്ടും വെള്ളം നനച്ചു കൊണ്ട് തടവിയാൽ മാത്രം മതിയാവുകയില്ല. മറിച്ച് കഴുകുക തന്നെ വേണം.
- വുദൂഇൻ്റെ അവയവങ്ങൾ കഴുകുന്നതിൽ തുടർച്ച പാലിക്കണം. ഓരോ അവയവയവും അതിന് മുൻപുള്ളത് ഉണങ്ങുന്നതിന് മുൻപ് തന്നെ കഴുകിയിരിക്കണം.
- അറിവില്ലാത്തതു കൊണ്ടോ മറന്നു പോയതു കൊണ്ടോ ഒരു നിർബന്ധബാധ്യത ഒഴിവാകുകയില്ല. മറിച്ച്, അതിൻ്റെ പാപഭാരം മാത്രമേ ഒഴിവാകുകയുള്ളൂ. അറിവില്ലായ്മ കാരണം വുദൂഅ് പൂർണ്ണമായി നിർവ്വഹിക്കാൻ സാധിക്കാത്ത ആ മനുഷ്യനോട് അവൻ്റെ നിർബന്ധബാധ്യത അറിവില്ലാത്തതു കൊണ്ട് ഒഴിഞ്ഞിരിക്കുന്നു എന്ന് നബി -ﷺ- പറഞ്ഞില്ല. മറിച്ച് വുദൂഅ് നന്നാക്കണമെന്നും -മറ്റു ചില നിവേദനങ്ങളിൽ വന്നതു പോലെ- അത് പൂർണ്ണമായും മടക്കണമെന്നുമാണ് നബി -ﷺ- അദ്ദേഹത്തോട് കൽപ്പിച്ചത്.