- വുദൂഅ് എടുക്കുമ്പോഴും കുളിക്കുമ്പോഴും വെള്ളം മിതമായി ഉപയോഗിക്കുന്നത് ഇസ്‌ലാമിക മര്യാദയാണെന്ന് ഈ ഹദീഥ് അറിയിക്കുന്നു. വെള്ളം യഥേഷ്ടം ലഭിക്കുന്ന സ്ഥിതിയാണെങ്കിൽ പോലും അത് ഉപയോഗിക്കുന്നതിൽ അതിരു കവിയാൻ പാടില്ല.
- വുദൂഅ് ചെയ്യുമ്പോഴും കുളിക്കുമ്പോഴും സാധ്യമാകുന്നിടത്തോളം കുറച്ച് വെള്ളം ഉപയോഗിക്കുക എന്നത് പുണ്യകർമ്മമാണ്. നബി -ﷺ- യുടെ മാതൃക അതായിരുന്നു.
- വുദൂഅ് ചെയ്യുമ്പോഴും കുളിക്കുമ്പോഴും അതിലെ സുന്നത്തുകളും മര്യാദകളും പാലിച്ചു കൊണ്ട്, വെള്ളം അമിതമായി ഉപയോഗിക്കുകയോ തീർത്തും പിശുക്ക് കാണിക്കുകയോ ചെയ്യാതെ, സമയവും വെള്ളത്തിൻ്റെ ലഭ്യതയിലെ കുറവും കൂടുതലുമെല്ലാം പരിഗണിച്ചു കൊണ്ട് അവ നിർവ്വഹിക്കുക എന്നതാണ് വേണ്ടത്.
- ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ഏതൊരാൾക്കും -സ്ഖലനം സംഭവിച്ചാലും ഇല്ലെങ്കിലും- ജനാബത്ത് ബാധിച്ചിട്ടുണ്ട് എന്ന് പറയാം. അകറ്റിനിർത്തുക എന്ന അർത്ഥമുള്ള മൂലപദത്തിൽ നിന്നാണ് ജനാബത്ത് എന്ന വാക്ക് ഉണ്ടായിരിക്കുന്നത്; ജനാബത്തുകാരൻ ശുദ്ധിയാകുന്നത് വരെ നിസ്കാരവും മറ്റു ആരാധനകളും നിർവ്വഹിക്കുന്നതിൽ നിന്ന് അകന്ന് നിൽക്കണമെന്നതിനാലാണ് അങ്ങിനെ പേര് നൽകപ്പെട്ടത്.
- സ്വാഅ് എന്നത് അറിയപ്പെട്ട അളവുകളിലൊന്നാണ്. നബി -ﷺ- യുടെ കാലഘട്ടത്തിലെ സ്വാആാണ് ഹദീഥുകളിൽ ഉദ്ദേശിക്കപ്പെടുന്നത്. മേന്മയുള്ള ഗോതമ്പ് 480 മിഥ്ഖാൽ അളവിലെടുത്താൽ അത് സ്വാഇൻ്റെ അളവാകും. ലിറ്റർ കണക്കിലാണെങ്കിൽ മൂന്ന് ലിറ്ററും.
- മുദ്ദ് എന്നത് ഇസ്‌ലാമികമായ ഒരു അളവാണ്. ഒത്തശരീരമുള്ള ഒരാൾ തൻ്റെ രണ്ട് കൈപ്പത്തികളും നിവർത്തി പിടിച്ചാൽ അതിൽ നിറയുന്നതാണ് ഒരു മുദ്ദ്. ഒരു സ്വാഇൻ്റെ നാലിലൊന്നാണ് മുദ്ദ് എന്നതിൽ പണ്ഡിതന്മാർക്ക് യോജിപ്പുണ്ട്; ഏതാണ്ട് 750 ഗ്രാമാണ് ഒരു മുദ്ദ്.