- ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ മൂക്ക് ചീറ്റുക എന്നത് ദീനിൽ പഠിപ്പിക്കപ്പെട്ട കാര്യമാണ്. മൂക്കിൽ പിശാച് കഴിച്ചു കൂട്ടിയതിൻ്റെ അടയാളം നീക്കം ചെയ്യുന്നതിന് വേണ്ടിയാണത്. ഒരാൾ വുദൂഅ് ചെയ്യുന്ന സന്ദർഭത്തിലാണെങ്കിൽ (മൂക്കു ചീറ്റണമെന്ന) ഈ കൽപ്പന കൂടുതൽ ശക്തമാണ്.
- (വുദൂഇൻ്റെ സന്ദർഭത്തിലും മറ്റും) മൂക്കിൽ വെള്ളം കയറ്റുന്നതിൻ്റെ പ്രയോജനം മുഴുവനായി ലഭിക്കാൻ വെള്ളം ചീറ്റിക്കളയുക എന്നത് കൂടെ ആവശ്യമാണ്. കാരണം മൂക്കിൽ വെള്ളം കയറ്റുമ്പോൾ മൂക്കിൻ്റെ ഉൾഭാഗം വൃത്തിയാകുന്നുണ്ടെങ്കിലും അത് ചീറ്റിക്കളയുമ്പോഴാണ് ആ വൃത്തികേടുകൾ പുറത്തേക്ക് പോകുന്നത്.
- രാത്രിയിൽ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാലാണ് ഈ കൽപ്പന ബാധകമാവുക. ഹദീഥിലെ 'യബീതു' എന്ന പദം ഇക്കാര്യം അറിയിക്കുന്നുണ്ട്. മാത്രമല്ല, ഉറക്കം ഏറ്റവും ആഴത്തിലുള്ളതും നീണ്ടുനിൽക്കുന്നതും ഈ സന്ദർഭത്തിലാണ്.
- മനുഷ്യൻ അറിയാത്ത രൂപത്തിൽ പിശാച് അവനോട് ചേർന്നിരിക്കാം എന്ന് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം.