/ നിങ്ങളിലൊരാളും മൂത്രമൊഴിക്കുമ്പോൾ തൻ്റെ ഗുഹ്യസ്ഥാനം വലതുകൈ കൊണ്ട് പിടിക്കരുത്. വിസർജ്യം തൻ്റെ വലതു കൈ കൊണ്ട് തുടച്ചു നീക്കുകയുമരുത്. പാത്രത്തിൽ ശ്വാസം വിടുകയും ചെയ്യരുത്...

നിങ്ങളിലൊരാളും മൂത്രമൊഴിക്കുമ്പോൾ തൻ്റെ ഗുഹ്യസ്ഥാനം വലതുകൈ കൊണ്ട് പിടിക്കരുത്. വിസർജ്യം തൻ്റെ വലതു കൈ കൊണ്ട് തുടച്ചു നീക്കുകയുമരുത്. പാത്രത്തിൽ ശ്വാസം വിടുകയും ചെയ്യരുത്...

അബൂ ഖതാദഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളിലൊരാളും മൂത്രമൊഴിക്കുമ്പോൾ തൻ്റെ ഗുഹ്യസ്ഥാനം വലതുകൈ കൊണ്ട് പിടിക്കരുത്. വിസർജ്യം തൻ്റെ വലതു കൈ കൊണ്ട് തുടച്ചു നീക്കുകയുമരുത്. പാത്രത്തിൽ ശ്വാസം വിടുകയും ചെയ്യരുത്."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ഈ ഹദീഥിൽ ചില മര്യാദകളാണ് നബി -ﷺ- വിവരിക്കുന്നത്. മൂത്രമൊഴിക്കുമ്പോൾ വലതു കൈ കൊണ്ട് ഗുഹ്യസ്ഥാനം പിടിക്കരുത് എന്ന വിലക്കാണ് ആദ്യത്തേത്. മൂത്രമോ മലമോ വൃത്തിയാക്കുമ്പോൾ വലതു കൈ കൊണ്ട് നീക്കരുത് എന്ന വിലക്കാണ് അടുത്തത്; കാരണം വലതു ഭാഗം മാന്യമായ കാര്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കേണ്ടത്. അതോടൊപ്പം കുടിക്കുന്ന പാത്രത്തിലേക്ക് ശ്വാസം വിടുന്നതും നബി -ﷺ- വിലക്കുന്നു.

Hadeeth benefits

  1. മര്യാദകളും ശുദ്ധിയും പഠിപ്പിക്കുന്നതിൽ കാലങ്ങൾക്ക് മുൻപേ ഇസ്‌ലാം നൽകിയ അദ്ധ്യാപനങ്ങൾ നോക്കൂ!
  2. വൃത്തിയില്ലാത്ത വസ്തുക്കൾ പരമാവധി അകറ്റിനിർത്തണം. അവ സ്പർശിക്കേണ്ട നിർബന്ധ സാഹചര്യം ഉണ്ടായാൽ അത് ഇടതു കൈ കൊണ്ടായിരിക്കണം ചെയ്യേണ്ടത്.
  3. വലതു ഭാഗത്തിനുള്ള ശ്രേഷ്ഠതയും, ഇടതിനേക്കാൾ അതിന് നൽകേണ്ട പരിഗണനയും.
  4. ഇസ്‌ലാമിക മതനിയമങ്ങളുടെ പൂർണ്ണതയും അതിലെ അദ്ധ്യാപനങ്ങളുടെ സമ്പൂർണ്ണതയും.