- പരിശുദ്ധ കഅ്ബയോടുള്ള ആദരവും ബഹുമാനവുമാണ് ഈ വിധിയുടെ പിന്നിലുള്ള യുക്തി.
- മലമൂത്ര വിസർജന സ്ഥലത്ത് നിന്ന് പുറത്തിറങ്ങിയാൽ അല്ലാഹുവിനോട് പാപമോചനം തേടണം.
- നബി -ﷺ- യുടെ അദ്ധ്യാപനത്തിൻ്റെ മനോഹാരിത. വിരോധിക്കപ്പെട്ട കാര്യം പറഞ്ഞു കൊടുത്തതിന് ശേഷം അനുവദനീയമായത് എന്താണെന്നും അവിടുന്ന് പഠിപ്പിച്ചു.