- വെള്ളത്തിൻ്റെ മൂന്ന് ഗുണങ്ങളിൽ ഏതെങ്കിലുമൊന്നിന് നജസ് വീണതു കാരണത്താൽ മാറ്റമുണ്ടായാൽ ആ വെള്ളം നജസായി പരിഗണിക്കപ്പെടും. നിറം, രുചി, മണം എന്നിവയാണ് ഈ മൂന്ന് ഗുണങ്ങൾ. 'രണ്ട് ഖുല്ലത്ത്' എന്ന് വെള്ളത്തിൻ്റെ അളവിനെ നിശ്ചയിച്ചത് പൊതുവെയുള്ള സ്ഥിതി പരിഗണിച്ചു കൊണ്ടാണ്; അല്ലാതെ കൃത്യമായ അളവല്ല ഉദ്ദേശ്യം.
- നജസ് കാരണത്താൽ വെള്ളത്തിൻ്റെ നിറത്തിനോ മണത്തിനോ രുചിക്കോ മാറ്റം സംഭവിച്ചാൽ ആ വെള്ളം -അത് കൂടുതലുണ്ടെങ്കിലും കുറച്ചാണെങ്കിലും- നജസാകും എന്നതിൽ പണ്ഡിതന്മാർക്ക് ഏകാഭിപ്രായമുണ്ട്.