- സമുദ്ര ജീവികളുടെ ശവം ഭക്ഷ്യയോഗ്യമാണ്. സമുദ്രത്തിൽ മാത്രം ജീവിക്കുന്ന ജീവികൾ അതിൽ മരിച്ചു വീണാൽ അവയാണ് ഈ ഹദീഥിൻ്റെ പരിധിയിൽ പെടുക.
- ചോദ്യകർത്താവിൻ്റെ ചോദ്യത്തിൻ്റെ പരിധിയിൽ പെടാത്ത, എന്നാൽ അദ്ദേഹത്തിന് പ്രയോജനമേകുന്ന ചില കാര്യങ്ങൾ കൂടി ഉത്തരത്തിൽ ഉൾപ്പെടുത്തുന്നത് അനുവദനീയമാണ്.
- വെള്ളത്തിൻ്റെ നിറമോ മണമോ രുചിയോ എന്തെങ്കിലും ശുദ്ധിയുള്ള വസ്തു കൊണ്ട് മാറ്റം സംഭവിച്ചാൽ ആ വെള്ളത്തിൻ്റെ ശുദ്ധീകരിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയില്ല. മറിച്ച്, അതു കൊണ്ട് ശുദ്ധീകരിക്കുന്നത് അനുവദനീയമാണ്. എന്നാൽ വെള്ളം അതിൻ്റെ യഥാർത്ഥ രൂപത്തിൽ തന്നെ ബാക്കിയുണ്ടായിരിക്കണം. വെള്ളത്തിൻ്റെ ഉപ്പുരസത്തിലോ ചൂടിലോ തണുപ്പിലോ എത്ര കടുത്ത മാറ്റം സംഭവിച്ചാലും ഈ വിധിയിൽ വ്യത്യാസമില്ല.
- സമുദ്രത്തിലെ വെള്ളം വലിയതും ചെറിയതുമായ അശുദ്ധികളെ നീക്കുന്നതാണ്. അഥവാ വുദൂഅ് ചെയ്യാനും കുളിക്കാനും ആ വെള്ളം ഉപയോഗിക്കാം. ശുദ്ധമായ പ്രതലത്തിൽ പതിച്ച നജസുകളെ നീക്കം ചെയ്യാനും അത് ഉപയോഗിക്കാം. ഉദാഹരണത്തിന് ശരീരത്തിനോ വസ്ത്രത്തിനോ ഭൂപ്രതലത്തിലോ മറ്റോ ഉണ്ടാകുന്ന നജസുകൾ ഇപ്രകാരം ശുദ്ധീകരിക്കാം.