/ ആരെങ്കിലും വുദൂഅ് ചെയ്യുകയും, തൻ്റെ വുദൂഅ് നന്നാക്കുകയും ചെയ്യുകയാണെങ്കിൽ അവൻറെ പാപങ്ങൾ ശരീരത്തിൽ നിന്ന് പുറത്തു പോകും; എത്രത്തോളമെന്നാൽ അവൻ്റെ നഖങ്ങൾക്ക് അടിയിൽ നിന്നുവരെ അവ പുറത്തു പോകും...

ആരെങ്കിലും വുദൂഅ് ചെയ്യുകയും, തൻ്റെ വുദൂഅ് നന്നാക്കുകയും ചെയ്യുകയാണെങ്കിൽ അവൻറെ പാപങ്ങൾ ശരീരത്തിൽ നിന്ന് പുറത്തു പോകും; എത്രത്തോളമെന്നാൽ അവൻ്റെ നഖങ്ങൾക്ക് അടിയിൽ നിന്നുവരെ അവ പുറത്തു പോകും...

ഉഥ്‌മാൻ ബ്‌നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും വുദൂഅ് ചെയ്യുകയും, തൻ്റെ വുദൂഅ് നന്നാക്കുകയും ചെയ്യുകയാണെങ്കിൽ അവൻറെ പാപങ്ങൾ ശരീരത്തിൽ നിന്ന് പുറത്തു പോകും; എത്രത്തോളമെന്നാൽ അവൻ്റെ നഖങ്ങൾക്ക് അടിയിൽ നിന്നുവരെ അവ പുറത്തു പോകും."
മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

ആരെങ്കിലും വുദൂഇൻ്റെ സുന്നത്തുകളും മര്യാദകളും പാലിച്ചു കൊണ്ട് വുദൂഅ് നിർവ്വഹിക്കുകയാണെങ്കിൽ അവൻ്റെ തിന്മകൾ പൊറുക്കപ്പെടാനും പാപങ്ങൾ കൊഴിഞ്ഞു പോകാനുമുള്ള കാരണമായി അത് മാറുമെന്ന് നബി -ﷺ- അറിയിക്കുന്നു. അവൻ്റെ കൈകാലുകളിലെ നഖങ്ങൾക്കടിയിൽ നിന്നുവരെ അവ നീങ്ങിപ്പോകുമെന്നും അവിടുന്ന് അറിയിച്ചു.

Hadeeth benefits

  1. വുദൂഇൻ്റെ രൂപവും അതിലെ സുന്നത്തുകളും മര്യാദകളും പഠിക്കാനും പ്രാവർത്തികമാക്കാനും പ്രത്യേകം ശ്രദ്ധിക്കാനുള്ള പ്രോത്സാഹനം.
  2. വുദൂഇൻ്റെ ശ്രേഷ്ഠത. ചെറുപാപങ്ങൾക്കുള്ള പ്രായശ്ചിത്തമാണത്. വൻപാപങ്ങൾ പൊറുക്കപ്പെടാൻ തൗബ (പശ്ചാത്താപം) ചെയ്യൽ നിർബന്ധമാണ്.
  3. തിന്മകൾ കൊഴിഞ്ഞു പോകാനുള്ള നിബന്ധന നബി -ﷺ- പഠിപ്പിച്ച കാര്യങ്ങളിൽ കുറവു വരുത്താതെ വുദൂഅ് പൂർണ്ണമായി ചെയ്യലാണ്.
  4. വൻപാപങ്ങൾ ഉപേക്ഷിക്കുകയും അതിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തവർക്കേ വുദൂഅ് പോലുള്ള പ്രവർത്തനങ്ങൾ പാപങ്ങൾ പൊറുക്കപ്പെടാനുള്ള കാരണമാകൂ. അല്ലാഹു ഖുർആനിൽ പറഞ്ഞതു പോലെ: "നിങ്ങളോട് വിലക്കപ്പെട്ട വൻപാപങ്ങൾ നിങ്ങൾ ഉപേക്ഷിക്കുന്നുവെങ്കിൽ നിങ്ങളുടെ ചെറുപാപങ്ങൾ നാം നിങ്ങൾക്ക് പൊറുത്തു തരുന്നതാണ്." (നിസാഅ്: 31)