- മതത്തിൻ്റെ അടിത്തറ അല്ലാഹുവിലുള്ള വിശ്വാസമാണ്. അല്ലാഹുവിൻ്റെ രക്ഷാകർതൃത്വത്തിലും ആരാധനക്കുള്ള അർഹതയിലും അവൻ്റെ നാമഗുണവിശേഷണങ്ങളിലും വിശ്വസിക്കണം.
- അല്ലാഹുവിൽ വിശ്വസിച്ചതിന് ശേഷം ആ മാർഗത്തിൽ നേരെ നിലകൊള്ളുകയും, ആരാധനകളിൽ തുടർന്നു പോവുകയും, അതിൽ ഉറച്ചു നിൽക്കുകയും ചെയ്യേണ്ടതിൻ്റെ പ്രാധാന്യം.
- ആരാധനകളും പ്രവർത്തനങ്ങളും സ്വീകരിക്കപ്പെടാനുള്ള നിബന്ധന അല്ലാഹുവിൽ വിശ്വസിക്കുക എന്നതാണ്.
- അല്ലാഹുവിലുള്ള വിശ്വാസം എന്നതിൽ ഇസ്‌ലാമിൽ നിർബന്ധമായും വിശ്വസിക്കേണ്ട എല്ലാ വിശ്വാസകാര്യങ്ങളും ഇസ്‌ലാമിൻ്റെ അടിത്തറകളും, ഹൃദയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും, ഉള്ളും പുറവും കൊണ്ട് ഒരു പോലെ അല്ലാഹുവിന് കീഴ്പ്പെടുക എന്നതുമെല്ലാം ഉൾപ്പെടുന്നതാണ്.
- അല്ലാഹുവിൻ്റെ മാർഗത്തിൽ നേരെ നിലകൊള്ളുക എന്നതാണ് 'ഇസ്തിഖാമ' എന്നതിൻ്റെ ഉദ്ദേശ്യം. നിർബന്ധ കർമ്മങ്ങൾ നിർവ്വഹിച്ചു കൊണ്ടും, നിഷിദ്ധങ്ങൾ ഉപേക്ഷിച്ചു കൊണ്ടുമാണ് അത് ചെയ്യേണ്ടത്.