- ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ അർത്ഥം: ആരാധനകൾ അല്ലാഹുവിന് മാത്രമാക്കലും, അവന് പുറമെയുള്ളവരെ ആരാധിക്കുന്നത് ഉപേക്ഷിക്കലുമാണ്.
- മുഹമ്മദുൻ റസൂലുല്ലാഹ് - മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണ് - എന്നതിൻ്റെ ഉദ്ദേശം: അദ്ദേഹത്തിലും അദ്ദേഹം കൊണ്ടുവന്നതിലും വിശ്വസിക്കലും, അദ്ദേഹത്തെ സത്യപ്പെടുത്തലുമാണ്. അവിടുന്ന് മനുഷ്യകുലത്തിലേക്ക് മുഴുവനുമായുള്ള അല്ലാഹുവിന്റെ അവസാന ദൂതനാണെന്ന് വിശ്വസിക്കലും അതിൻ്റെ ഭാഗമാണ്.
- അറിവുള്ള ഒരാളോടും, സംശയാലുവായ ഒരാളോടും സംസാരിക്കുന്നത് പോലെയല്ല അറിവില്ലാത്ത ഒരാളോട് സംസാരിക്കേണ്ടത്. അത് കൊണ്ടാണ് നബി -ﷺ- മുആദ് -رَضِيَ اللَّهُ عَنْهُ- വിനോട് "താങ്കൾ വേദക്കാരുടെ അടുത്തേക്കാണ് പോകുന്നത്" എന്ന കാര്യം പ്രത്യേകം ഓർമ്മപ്പെടുത്തിയത്.
- മുസ്‌ലിമായ ഏതൊരു വ്യക്തിയും തൻ്റെ ദീനിൻ്റെ വിഷയങ്ങളിൽ ഉൾക്കാഴ്ച്ചയുള്ളവനായിരിക്കണം. അതിലൂടെ മാത്രമേ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നവരുടെ കുതന്ത്രങ്ങളിൽ നിന്ന് അവന് രക്ഷപ്പെടാൻ കഴിയുകയുള്ളൂ. ഈ ഉൾക്കാഴ്ച്ച ലഭിക്കണമെങ്കിൽ മതപഠനം അനിവാര്യമാണ്.
- യഹൂദരുടെയും നസ്വാറാക്കളുടെയും മതം നബി -ﷺ- യുടെ നിയോഗമനത്തോടെ നിരർത്ഥകമായിരിക്കുന്നു. അന്ത്യനാളിൽ അവർ രക്ഷപ്പെടണമെങ്കിൽ ഇസ്‌ലാം മതത്തിൽ വിശ്വസിക്കുകയും, നബി -ﷺ- യെ സത്യപ്പെടുത്തുകയും ചെയ്തേ തീരൂ.