- ചെറിയ കുട്ടികൾക്ക് ദീനുമായി ബന്ധപ്പെട്ട തൗഹീദിൻ്റെയും സ്വഭാവമര്യാദകളുടെയും പാഠങ്ങൾ പകർന്നു നൽകുന്നതിൻ്റെ പ്രാധാന്യം.
- പ്രവർത്തനത്തിനുള്ള പ്രതിഫലം അതിൻ്റെ ഇനവും തരവും അനുസരിച്ചായിരിക്കും നൽകപ്പെടുക.
- അല്ലാഹുവിൽ അവലംബിക്കുവാനും, അവനിൽ മാത്രം ഭരമേൽപ്പിക്കാനുമുള്ള കൽപ്പന. അവൻ ഭരമേൽപിക്കുവാൻ എത്ര നല്ലവൻ!
- അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിലും അവനാണ് എല്ലാ കാര്യവും വിധിച്ചിട്ടുള്ളത് എന്നതിലുമുള്ള വിശ്വാസവും, അതിൽ തൃപ്തിതയടയേണ്ടതിൻ്റെ ആവശ്യകതയും.
- ആരെങ്കിലും അല്ലാഹുവിൻ്റെ കൽപ്പനകളെ കാറ്റിൽ പറത്തിയാൽ അല്ലാഹു അവനെ അവഗണിക്കുന്നതാണ്. അത്തരക്കാരെ അല്ലാഹു സംരക്ഷിക്കുകയില്ല.