- പ്രാർത്ഥന ആരാധനയാണ്; അത് അല്ലാഹുവല്ലാത്തവർക്ക് സമർപ്പിക്കാൻ പാടില്ല.
- തൗഹീദിൻ്റെ ശ്രേഷ്ഠത. ആരെങ്കിലും തൗഹീദുള്ളവനായി മരിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. എന്നാൽ അവൻ്റെ തിന്മകളുടെ പേരിൽ ചിലപ്പോൾ അവൻ ശിക്ഷിക്കപ്പെട്ടേക്കാം.
- ശിർക്കിൻ്റെ ഗൗരവം; ശിർക്ക് ചെയ്യുന്നവനായി കൊണ്ട് ഒരാൾ മരണപ്പെട്ടാൽ അവൻ നരകത്തിൽ പ്രവേശിക്കുന്നതാണ്.