- തൗഹീദിൻ്റെ -അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതിൻ്റെ- ശ്രേഷ്ഠത. ആരെങ്കിലും അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാത്ത നിലയിൽ മുഅ്മിനായി മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്.
- ശിർക്കിൻ്റെ ഗൗരവം; ആരെങ്കിലും അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട് ശിർക്ക് ചെയ്തവനായി മരണപ്പെട്ടാൽ അവൻ നരകത്തിൽ പ്രവേശിക്കുന്നതാണ്.
- അല്ലാഹുവിനെ മാത്രം ആരാധിച്ച തൗഹീദുള്ളവരിൽ തിന്മകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവരുടെ കാര്യം അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തിന് കീഴിലാണ്. അവൻ ഉദ്ദേശിച്ചാൽ അവരെ ശിക്ഷിച്ചേക്കാം. അതല്ലെങ്കിൽ അവൻ അവർക്ക് പൊറുത്തു കൊടുക്കുകയും ചെയ്തേക്കാം. രണ്ടാണെങ്കിലും അവരുടെ അവസാന സങ്കേതം സ്വർഗമായിരിക്കും.