- നരകവും സ്വർഗവും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നും, അവ ഇപ്പോൾ നിലനിൽക്കുന്നു എന്നും വിശ്വസിക്കൽ.
- അദൃശ്യകാര്യങ്ങളിലും, അല്ലാഹുവും അവൻ്റെ റസൂലും അറിയിച്ചതുമായ എല്ലാ കാര്യങ്ങളിലും വിശ്വസിക്കൽ നിർബന്ധമാണ്
- പ്രയാസങ്ങളിൽ ക്ഷമിക്കുന്നതിൻ്റെ പ്രാധാന്യം; കാരണം സ്വർഗത്തിലേക്കുള്ള വഴിയാണത്.
- തിന്മകളും നിഷിദ്ധവൃത്തികളും വെടിയുന്നതിൻ്റെ പ്രാധാന്യം; കാരണം നരകത്തിലേക്ക് നയിക്കുന്ന വഴിയാണത്.
- സ്വർഗത്തെ പ്രയാസങ്ങൾ കൊണ്ടും, നരകത്തെ ദേഹേഛകൾ കൊണ്ടും പൊതിഞ്ഞിരിക്കുന്നത് മനുഷ്യരുടെ ഇഹലോകജീവിതത്തിലെ പരീക്ഷണം യാഥാർത്ഥ്യമാകുന്നതിന് വേണ്ടിയാണ്.
- സ്വർഗത്തിലേക്കുള്ള വഴി പ്രയാസകരവും ക്ലേശകരവുമാണ്. അല്ലാഹുവിലുള്ള വിശ്വാസത്തോടൊപ്പം ക്ഷമയും ബുദ്ധിമുട്ടും അതിന് അനിവാര്യമാണ്. എന്നാൽ നരകത്തിലേക്കുള്ള വഴി ആസ്വാദനങ്ങളാലും ദേഹേഛകളാലും നിറഞ്ഞതാണ്.