- ദേഹേഛകളിൽ വീണുപോകാനുള്ള കാരണങ്ങളിലൊന്ന് പിശാച് നിഷിദ്ധവൃത്തികളും മ്ലേഛതകളും മനുഷ്യർക്ക് അലങ്കൃതമാക്കുന്നത് കൊണ്ടാണ്. അതോടെ മനസ്സ് അതിനെ നല്ലതായി കാണുകയും അതിലേക്ക് ചാഞ്ഞു പോവുകയും ചെയ്യും.
- നിഷിദ്ധമായ ദേഹേഛകളിൽ നിന്ന് അകന്നു നിൽക്കാനുള്ള കൽപ്പന; കാരണം നരകത്തിലേക്കുള്ള വഴിയാണ് അവയെല്ലാം. അതോടൊപ്പം പ്രയാസകരമായ കാര്യങ്ങളിൽ ക്ഷമ കൈക്കൊള്ളുകയും വേണ്ടതുണ്ട്; കാരണം അതാണ് സ്വർഗത്തിലേക്കുള്ള വഴി.
- സ്വന്തം ഇഛക്കെതിരെ പോരാടുകയും, ആരാധനകളിൽ കഠിനപരിശ്രമം നടത്തുകയും, പ്രയാസങ്ങളിൽ ക്ഷമ കൈക്കൊള്ളുകയും, നന്മകൾ ചെയ്യാൻ അനുഭവിക്കേണ്ടി വരുന്ന കഠിനതകൾ തരണം ചെയ്യുന്നതും ഏറെ ശ്രേഷ്ഠകരമായ പ്രവർത്തിയാണ്.