- അല്ലാഹുവിൻ്റെ ഖദ്വാഇലും ഖദറിലും (വിധിനിർണ്ണയം) വിശ്വസിക്കുക എന്നത് നിർബന്ധമാണ്.
- അല്ലാഹുവിൻ്റെ വിധിനിർണ്ണയം നാല് കാര്യങ്ങളാണ്: അല്ലാഹു എല്ലാ കാര്യങ്ങളും മുൻകൂട്ടി അറിഞ്ഞിരിക്കുന്നു, അവൻ സംഭവിക്കാനിരിക്കുന്ന എല്ലാ കാര്യങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു, അവൻ ഉദ്ദേശിക്കുന്ന പ്രകാരം മാത്രമേ അവ സംഭവിക്കുകയുള്ളൂ, അവൻ സൃഷ്ടിച്ചതല്ലാതെ പ്രപഞ്ചത്തിൽ യാതൊന്നും ഉണ്ടാവുകയില്ല.
- ആകാശഭൂമികളെ സൃഷ്ടിക്കുന്നതിന് അൻപതിനായിരം വർഷങ്ങൾക്ക് മുൻപ് എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി വെക്കപ്പെട്ടിരിക്കുന്നു എന്ന വിശ്വാസം ജീവിതത്തിൽ സംഭവിക്കുന്ന ഏതൊരു കാര്യത്തിലും തൃപ്തിയും സമാധാനവും പകരുന്നു.
- അല്ലാഹുവിൻ്റെ സിംഹാസനം വെള്ളത്തിന് മുകളിലായിരുന്നു; ആകാശഭൂമികളെ സൃഷ്ടിക്കുന്നതിന് മുൻപ് തന്നെ അതപ്രകാരമായിരുന്നു.