- ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ഉച്ചരിക്കുകയും അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുകയും ചെയ്യുക എന്നത് ഒരാൾ മുസ്‌ലിമാകാനുള്ള നിബന്ധനകളിൽ പെട്ടതാണ്.
- അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളെയും ഖബ്റുകളെയും മറ്റുമെല്ലാം നിഷേധിക്കുകയും ആരാധനയിൽ അല്ലാഹുവിനെ ഏകനാക്കുകയും ചെയ്യുക എന്നതാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിൻ്റെ അർത്ഥം
- ആരെങ്കിലും അല്ലാഹുവിനെ മാത്രം ആരാധിച്ചു കൊണ്ട് തൗഹീദ് പ്രാവർത്തികമാക്കുകയും, ഇസ്‌ലാമിക മതനിയമങ്ങൾ പ്രകടമായി പാലിക്കുകയും ചെയ്യുന്നെങ്കിൽ അതിന് വിരുദ്ധമായത് അവനിൽ നിന്ന് വ്യക്തമാകുന്നത് വരെ അവനെ യാതൊരു ഉപദ്രവവുമേൽപ്പിക്കരുത്.
- മുസ്‌ലിമിൻ്റെ ജീവനും സമ്പത്തും അഭിമാനവും പവിത്രമാണ്; അന്യായമായി അവയിൽ കൈകടത്താൻ പാടില്ല.
- ഇഹലോകത്ത് മനുഷ്യരെ കുറിച്ച് വിധിപറയാനുള്ള അടിസ്ഥാനം അവരിൽ നിന്ന് ബാഹ്യമായി കാണുന്ന കാര്യങ്ങൾ മാത്രമാണ്. എന്നാൽ പരലോകത്ത് ഉദ്ദേശവും (പ്രവർത്തനങ്ങളുടെ പിന്നിലുള്ള) ലക്ഷ്യങ്ങളുമായിരിക്കും മാനദണ്ഡം