- വിജ്ഞാനവും പ്രവർത്തനവും ഒരുമിച്ചുണ്ടാവുക എന്നതാണ് കോപിക്കപ്പെട്ടവരുടെയും വഴിപിഴച്ചവരുടെയും മാർഗത്തിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി.
- യഹൂദ നസ്വാറാക്കളുടെ മാർഗത്തിൽ നിന്നുള്ള ശക്തമായ താക്കീത്. ഇസ്‌ലാമാകുന്ന സ്വിറാത്തുൽ മുസ്തഖീമിൽ (നേരായ മാർഗത്തിൽ) ഉറച്ചു നിലകൊള്ളുകയാണ് നമ്മുടെ മേൽ ബാധ്യതയായിട്ടുള്ളത്.
- യഹൂദരും നസ്വാറാക്കളും ഒരേ സമയം വഴിപിഴച്ചവരും കോപിക്കപ്പെട്ടവരുമാണ്. എന്നാൽ യഹൂദരുടെ ഏറ്റവും വേറിട്ടു നിൽക്കുന്ന വിശേഷണം അല്ലാഹുവിൻ്റെ കോപത്തിന് അവർ പാത്രീഭൂതരായി എന്നതും, നസ്വാറാക്കളുടെ ഏറ്റവും പ്രകടമായ വിശേഷണങ്ങളിലൊന്ന് അവർ വഴിപിഴച്ചു പോയി എന്നതുമാണ്.