- ഒരു കാര്യത്തിലും അതിരുകവിയുകയോ അമിതമായ കടുപ്പം കാണിക്കുകയോ വേണ്ടതില്ല. എല്ലാ കാര്യത്തിലും ഈ സ്വഭാവം അകറ്റി നിർത്തുകയാണ് വേണ്ടത്. പ്രത്യേകിച്ചും ആരാധനകളുടെ വിഷയത്തിലും സച്ചരിതരായ സ്വാലിഹീങ്ങളെ ആദരിക്കുന്ന വിഷയത്തിലും.
- ആരാധനകളിലും മറ്റുമെല്ലാം പൂർണ്ണത കൈവരിക്കാനുള്ള ശ്രമം പ്രശംസനീയമാണ്. നബി -ﷺ- പഠിപ്പിച്ച മാർഗം അതുപോലെ പിൻപറ്റിക്കൊണ്ടാണ് അക്കാര്യം പൂർത്തീകരിക്കേണ്ടത്.
- ഗുരുതരവും ഗൗരവപ്പെട്ടതുമായ വിഷയങ്ങൾ ഊന്നിയൂന്നിപ്പറയുക എന്നത് നബി -ﷺ- യുടെ ചര്യയിൽ പെട്ടതായിരുന്നു. അത് കൊണ്ടാണ് ഈ വിഷയം അവിടുന്ന് മൂന്നു തവണ ആവർത്തിച്ചത്.
- ഇസ്‌ലാമിൻ്റെ ലാളിത്യവും എളുപ്പവും.